WORLD

യു.എസ്. സർവകലാശാലകളിൽ പലസ്തീൻ അനുകൂല പ്രക്ഷോഭം ശക്തമാകുന്നു; പലയിടത്തും സംഘർഷം, അറസ്റ്റ്


ലോസ് ആഞ്ജലിസ്: ഗാസയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യു.എസ് കാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പലസ്തീന്‍ അനുകൂല പ്രക്ഷോഭം രൂക്ഷമാകുന്നു. വിവിധ യൂണിവേഴ്സിറ്റികളിൽ യുദ്ധവിരുദ്ധ പ്രക്ഷോഭകര്‍ നിലയുറപ്പിച്ചിരുന്ന കെട്ടിടങ്ങളില്‍ പോലീസ് അതിക്രമിച്ചു കയറിയതിനു പിന്നാലെ ബുധനാഴ്ച പുലര്‍ച്ചയോടെ പ്രക്ഷോഭകരുമായി ഏറ്റുമുട്ടലുമുണ്ടായി.കാലിഫോര്‍ണിയ- ലോസ് ആഞ്ജലിസ് സര്‍വകലാശാലയിലും (യു.സി.എല്‍.എ) വിസ്‌കോന്‍സിന്‍ സര്‍വകലാശാലയിലും പലസ്തീന്‍ അനുകൂല പ്രക്ഷോഭകര്‍ കെട്ടിയ കൂടാരങ്ങള്‍ പോലീസ് നീക്കിയതോടെ പോലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. യു.സി.എല്‍.എയിലുണ്ടായ ഏറ്റുമുട്ടലില്‍ 15 പേര്‍ക്ക് പരിക്കേറ്റതായി സര്‍വകലാശാല അറിയിച്ചു. വിസ്‌കോന്‍സിന്‍ സര്‍വകലാശാലയിലും പ്രതിഷേധക്കാർ കെട്ടിയ കൂടാരങ്ങൾ പോലീസ് തകര്‍ത്തത് സംഘർഷത്തിനിടയാക്കി. യു.എസിലെ 30-ഓളം കാമ്പസുകളിൽ പലസ്തീന്‍ അനുകൂല പ്രക്ഷോഭകര്‍ കൂടാരങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button