WORLD

ചൈനയിൽ കനത്ത മഴയിൽ ഹൈവേ തകർന്ന് അപകടം; 36 പേര്‍ മരിച്ചു, നിരവധി പേർക്ക് പരിക്ക്


ബെയ്ജിങ്: തെക്കേ ചൈനയിലെ ഗുആങ്‌ഡോങ് പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് ഹൈവെയുടെ ഒരു ഭാഗം ഒലിച്ചുപോയി. ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തിൽ കാറുകള്‍ തകര്‍ന്ന് 36-ഓളം പേര്‍ മരിച്ചതായി അധികൃതര്‍ പറഞ്ഞു. 30 പേര്‍ക്ക് പരിക്കുകളുണ്ട്. ഹൈവേയുടെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്ന നിലയിലായിരുന്നു. ഹൈവേയുടെ 17.9 മീറ്ററാണ് തകര്‍ന്നത്. അപകടത്തെത്തുടർന്ന് ആഴത്തിലുള്ള കുഴിയിലേക്ക് പതിച്ച 23 വാഹനങ്ങള്‍ കണ്ടെത്തിയതായി മെയ്‌സൊ സിറ്റി സര്‍ക്കാര്‍ അറിയിച്ചു.


Source link

Related Articles

Back to top button