CINEMA

ഗോപിയായി തകർത്താടി നിവിൻ; ‘മലയാളി ഫ്രം ഇന്ത്യ’ പ്രേക്ഷക പ്രതികരണം

ഗോപിയായി തകർത്താടി നിവിൻ; ‘മലയാളി ഫ്രം ഇന്ത്യ’ പ്രേക്ഷക പ്രതികരണം | Malayali From India Audience Review

ഗോപിയായി തകർത്താടി നിവിൻ; ‘മലയാളി ഫ്രം ഇന്ത്യ’ പ്രേക്ഷക പ്രതികരണം

മനോരമ ലേഖകൻ

Published: May 01 , 2024 02:05 PM IST

1 minute Read

നിവിൻ പോളി നായകനായി എത്തുന്ന ‘മലയാളി ഫ്രം ഇന്ത്യ’ തിയറ്ററുകളിലെത്തി. ആദ്യ ഷോ പൂർത്തിയാകുമ്പോൾ മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. ഒരുപണിയുമില്ലാതെ നാട്ടുകാർക്കും വീട്ടുകാർക്കും വെറുക്കപ്പെട്ടവനായി ജീവിക്കുന്ന ആൽപ്പറമ്പിൽ ഗോപിയായി നിവിൻ ചിത്രത്തിലെത്തുന്നു. ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവിനെ പോലെ, പ്രശ്നങ്ങൾ ഒന്നിനുപുറകെ ഒന്നായി വരുന്ന ഗോപിയുടെ ജീവിതമാണ് സിനിമ പറയുന്നത്. മൽഗോഷ് എന്ന ഗോപിയുടെ കൂട്ടുകാരനായി ധ്യാൻ ശ്രീനിവാസനും ചിത്രത്തിലെത്തുന്നു.

#MalayaliFromIndia started with an entertaining tone, but it has taken a completely political turn, as anticipated. The scenes featuring Muthappan gave me goosebumps, especially as a native of Kannur.Nivin and Dhyan combo was enjoyable to watch in the beginning. #NivinPauly pic.twitter.com/8DRUV1HQUm— Akshay Prakash (@storiesbyakshay) May 1, 2024

സൂപ്പർ ഹിറ്റ്‌ ചിത്രം ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മലയാളി ഫ്രം ഇന്ത്യ’. ജനഗണമനയ്ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും തിരക്കഥ നിർവഹിക്കുന്നത്. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ ,ധ്യാൻ ശ്രീനിവാസൻ, സെന്തിൽ കൃഷ്ണ, മഞ്ജു പിള്ള എന്നിവരും  പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം സുദീപ് ഇളമൻ.സംഗീതം ജെയ്ക്സ്  ബിജോയ്‌. സഹനിർമ്മാതാവ് ജസ്റ്റിൻ സ്റ്റീഫൻ.

ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്, എഡിറ്റർ ആൻഡ് കളറിങ് ശ്രീജിത്ത്‌ സാരംഗ്, ആർട്ട്‌ ഡയറക്ടർ അഖിൽരാജ് ചിറയിൽ. പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവൻ. വസ്ത്രലങ്കാരം സമീറ സനീഷ്. മേക്കപ്പ് റോണെക്സ് സേവ്യർ,   ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിന്റോ സ്റ്റീഫൻ. പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ സൗണ്ട് ഡിസൈൻ SYNC സിനിമ. 
ഫൈനൽ മിക്സിങ് രാജകൃഷ്ണൻ എം ആർ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു. പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യെശോധരൻ. ലൈൻ പ്രൊഡക്ഷൻ റഹീം പി എം കെ (ദുബായ്). ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ. ഗ്രാഫിക്സ് ഗോകുൽ വിശ്വം. കൊറിയോഗ്രാഫി വിഷ്ണു ദേവ്. സ്റ്റണ്ട് മാസ്റ്റർ ബില്ലാ ജഗൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിസൈൻ ഓൾഡ്മങ്ക്സ്, സ്റ്റിൽസ് പ്രേംലാൽ, വിഎഫ്എക്സ് പ്രോമിസ്,  മാർക്കറ്റിങ് ബിനു ബ്രിങ്ഫോർത്ത്. വിതരണം മാജിക് ഫ്രെയിംസ്.

English Summary:
Malayali From India Audience Review

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 5vhbv3eu09cbt1c72vf5mjspq6 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-moviereview0 mo-entertainment-common-malayalammovie mo-entertainment-movie-nivinpauly




Source link

Related Articles

Back to top button