HEALTH

ആലപ്പുഴ മെഡിക്കൽ കോളജിലെ ശ്വാസകോശ വിഭാഗത്തിന് ദേശീയതലത്തിൽ മികച്ച നേട്ടം

ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളജിലെ ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ മികച്ച നേട്ടം കൈവരിച്ചു – Health News | Alappuzha Medical College

ആലപ്പുഴ മെഡിക്കൽ കോളജിലെ ശ്വാസകോശ വിഭാഗത്തിന് ദേശീയതലത്തിൽ മികച്ച നേട്ടം

ആരോഗ്യം ഡെസ്ക്

Published: April 23 , 2024 06:52 PM IST

1 minute Read

രാജ്യാന്തര ദീർഘകാല ശ്വാസതടസ്സ രോഗ (സി.ഒ.പി.ഡി)  ദിനത്തോടനുബന്ധിച്ച് ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി ‘സി.ഒ.പി.ഡി ചികിൽസയിലെ അപര്യാപ്തകൾ’ എന്ന വിഷയത്തിൽ നടത്തിയ ദേശീയ തല പ്രബന്ധ മൽസരത്തിൽ ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളജിലെ ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ മികച്ച നേട്ടം കൈവരിച്ചു. ലോകത്തു മരണ കാരണങ്ങളിൽ മൂന്നാമതും ഇന്ത്യയിൽ രണ്ടാമതും നിൽക്കുന്ന രോഗാവസ്ഥയാണ് ദീർഘകാല ശ്വാസതടസ്സരോഗങ്ങൾ അഥവാ സി.ഒ.പി.ഡി.

ഡോ. വാസന്തി പൊകാല, ഡോ. അഞ്ജലി വി. ബി, ഡോ. അലിഡ ഫ്രാൻസിസ്, എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

കൊല്ലത്തു വെച്ചു നടന്ന അക്കാദമി ഓഫ് പൾമണറി ആന്റ് ക്രിട്ടിക്കൽ കെയർ മെഡിസിന്റെ അർധ വാർഷിക സമ്മേളനത്തിൽ വെച്ച് വിജയികൾക്കുള്ള പുരസ്കാരം നാഷണൽ കോളേജ് ഓഫ് ചെസ്റ്റ് ഫിസിഷ്യൻസ് ദേശീയ പ്രസിഡണ്ട് ഡോ.ടി. മോഹൻ കുമാർ, എ.പി.സി.സി.എം പ്രസിഡണ്ട് ഡോ. ഡേവിസ് പോൾ, സെക്രട്ടറി ഡോ. ജൂഡോ വാച്ചാ പറമ്പിൽ, മിഡ് പൾമോ കോൺ 2024 ചെയർമാൻ ഡോ. സി.എൻ.നഹാസ്, എന്നിവർ സമ്മാനിച്ചു.

mo-health-healthnews 4lt8ojij266p952cjjjuks187u-list mo-health-breathing-problems 6r3v1hh4m5d4ltl5uscjgotpn9-list 5b6o5i0fqnrn1eavijh4alscod mo-health-lung-infection mo-health-copd


Source link

Related Articles

Back to top button