INDIALATEST NEWS

‘ഡിഗ്രികളുണ്ടായിട്ട് എന്തു പ്രയോജനം?’: ജോലി ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

ജോലിലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു-Crime|Jobless Man|Breaking News|Suicide|Latest News

‘ഡിഗ്രികളുണ്ടായിട്ട് എന്തു പ്രയോജനം?’: ജോലി ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

ഓൺലൈൻ ഡെസ്ക്

Published: February 23 , 2024 09:06 PM IST

1 minute Read

Representative image. Photo Credit: chayanuphol/Shutterstock.com

ലക്നൗ∙ ജോലി ലഭിക്കാത്തതിൽ മനംനൊന്ത് ഇരുപത്തിയെട്ടുകാരൻ വീട്ടിൽ തൂങ്ങിമരിച്ചു. ഉത്തർപ്രദേശിലെ കനൗജിലാണു സംഭവം. പൊലീസ് റിക്രൂട്ട്മെന്റ് പരീക്ഷാഫലം കാത്തിരുന്ന ബ്രിജേഷ് പാൽ(28) ആണ് ജീവനൊടുക്കിയത്. പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നെന്ന വിവമരമറിഞ്ഞതിനു പിന്നാലെയാണ് ബ്രിജേഷിന്റെ മരണം. 
Read Also: ‘നിന്നെ ഞാൻ കൊല്ലുമെടാ…’: അക്യുപംക്ചർ ചികിത്സകനു നേരെ ആക്രോശിച്ച് നയാസ്, പിടിച്ചുമാറ്റി പൊലീസ് – വിഡിയോ

തന്റെ സർട്ടിഫിക്കറ്റുകൾ കത്തിച്ചശേഷമായിരുന്നു ബ്രിജേഷ് ജീവനൊടുക്കിയത്. ജോലിയില്ലാത്തതിനാൽ മരിക്കാൻ തീരുമാനിക്കുന്നു എന്ന് ബ്രിജഷ് പാൽ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ‘‘ഒരാൾക്ക് ജോലി ലഭിച്ചില്ലെങ്കിൽ ഡിഗ്രികളുണ്ടായിട്ട് എന്തു പ്രയോജനം? ഈ അവസ്ഥ എന്നെ അസ്വസ്ഥനാക്കുന്നുണ്ട്. നിങ്ങളോടു മാപ്പു ചോദിക്കുന്നു. സഹോദരിയെ നല്ല രീതിയിൽ വിവാഹം ചെയ്തു നൽകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.’’– എന്നാണ് ബ്രിജേഷ് തന്റെ ആത്മഹത്യാകുറിപ്പിൽ പറയുന്നതെന്ന് പൊലീസ് അറിയിച്ചു.  
ഡൽഹിയിലെ ഒരു സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് ബ്രിജേഷ് പാലിന്റെ പിതാവ്. പോസ്റ്റ്‌മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. ബ്രിജേഷിന്റെ മരണത്തിന്റെ പൂർണ ഉത്തരവാദിത്തം ബിജെപി സർക്കാരിനാണെന്നു സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. ‘‘ജീവിതത്തിലെ പ്രതിസന്ധികൾ പരിഹരിക്കാൻ തനിക്കു മുൻപിൽ മാർഗമില്ലാതെ വന്നതോടെയാണ് ഈ യുവാവ് ജീവനൊടുക്കിയത്. ജോലി വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ബിജെപി സർക്കാരിനു സധാരാണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ല. ബിജെപി സർക്കാരിനു കീഴിൽ ജോലി ലഭിക്കുക എന്നതു സ്വപ്നം മാത്രമാണ്.’’– അഖിലേഷ് യാദവ് പറഞ്ഞു. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

English Summary:
Tragic End to Job Hunt: Kanauj Man’s Suicide Exposes Harsh Realities of Employment Crisis in Uttar Pradesh

40oksopiu7f7i7uq42v99dodk2-2024-02 66i8ob47skq1rlc0m0pcvp1r0q 40oksopiu7f7i7uq42v99dodk2-list mo-news-national-states-uttarpradesh mo-health-death 40oksopiu7f7i7uq42v99dodk2-2024-02-23 5us8tqa2nb7vtrak5adp6dt14p-2024 mo-crime-crime-news mo-news-common-breakingnews 5us8tqa2nb7vtrak5adp6dt14p-2024-02-23 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024-02


Source link

Related Articles

Back to top button