KERALAMLATEST NEWS

ടോയിലറ്റിന് പിറകിൽ ദ്വാരമുണ്ടാക്കി; പത്തു കുറ്റവാളികൾ രക്ഷപ്പെട്ടു, സിനിമയെ വെല്ലുന്ന ജയിൽ ചാട്ടം

ന്യൂ ഓർലിയൻസ്: യു.എസി.ലെ ന്യൂ ഓർലിയൻസ് സിറ്റിയിൽ ടോയ്‌ലെറ്റിന് പിന്നിൽ ഒരു ദ്വാരമുണ്ടാക്കിയാണ് 10പ്രതികൾ ജയിൽ ചാടിയത്. ഇവരുടെ സെല്ലിലേക്ക് ഗാർഡ് ഭക്ഷണം നല്കാൻ എത്തിയപ്പോഴാണ് ജയിൽ ചാടിയ വിവരം അധികൃതർ അറിയുന്നത്. ദ്വാരമുണ്ടാക്കിയ ഭിത്തിക്ക് മുകളിൽ പരിഹസിക്കുന്ന തരത്തിൽ ഒരു കുറിപ്പും എഴുതിയിരുന്നു. ഇവർ ജയിൽ ചാടിയതോടെ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ട്. രക്ഷപെട്ടവരിൽ എട്ടു പേർ കൊലക്കേസുകളിലെ പ്രതികളാണ്. ജയിലിനുള്ളിലെ ഏതെങ്കിലും ഉദ്യോഗസ്ഥനാണോ ഇവരെ സഹായിച്ചതെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തടവുപുള്ളികൾ എങ്ങനെയാണ് രക്ഷപെട്ടതെന്ന് അധികൃതർ വിലയിരുത്തി. ചിലർ ഓറഞ്ചു നിറത്തിലുള്ളതും മറ്റു ചിലർ വെള്ള നിറത്തിലുമുള്ള ജയിൽ യൂണിഫോമാണ് ധരിച്ചിരുന്നത്. ജയിലിലെ മുള്ളുവേലി ചാടി കടക്കുന്നതിന് പുതപ്പ് ഉപയോഗിച്ചിരുന്നു. ജയിൽ കോമ്പൗണ്ടിന് പുറത്ത് വന്ന ഉടനെ ഇവർ മറ്റൊരു പ്രദേശത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ജയിലിലെ അസൗകര്യങ്ങളെ ചൊല്ലി നിരവധി തവണ പരാതി പറഞ്ഞിട്ടുള്ളവരാണ് ഇവർ. എന്നാൽ ഇതേ പോരായ്മകൾ ഉപയോഗപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു.

ജയിൽ ചാടി ഏഴു മണിക്കൂറുകൾക്ക് ശേഷമാണ് അധികൃതർ വിവരമറിയുന്നത്. ഇതുവരെ രണ്ട് തടവുകാരെ പിടികൂടിയിട്ടുണ്ട്, ഫ്രഞ്ച് ക്വാർട്ടറിലൂടെ നടന്നു പോകുകയായിരുന്ന കെൻഡൽ മൈൽസിനെയാണ് ആദ്യം പിടികൂടിയത്. ജുവനൈൽ തടങ്കൽ കേന്ദ്രങ്ങളിൽ നിന്ന് ഇയാൾ മുമ്പും രണ്ടുതവണ രക്ഷപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ, മറ്റൊരു തടവുകാരൻ റോബർട്ട് മൂഡിയെയും പിടികൂടിയെന്ന് ഓർലിയൻസ് പാരിഷ് ഷെരീഫ് ഓഫീസ് അറിയിച്ചു. സംഭവത്തിൽ മൂന്ന് ജയിൽ ജീവനക്കാരെ അന്വേഷണവിധേയമായി സസ്‌പെൻർഡ് ചെയ്ചതു. മൂന്നുപേരിൽ ഭക്ഷണം കഴിക്കാൻ പോയ കാവൽക്കാരനാണോ ഇവർക്കു സഹായം നല്കിയെന്നുള്ളതും സംശയിക്കുന്നു.


Source link

Related Articles

Back to top button