റജിസ്ട്രാർ ഓഫിസിൽ ബാലയും കോകിലയും; വിവാഹ മോചിതരായോ എന്ന് കമന്റ്; നടന്റെ മറുപടി

ഭാര്യ കോലികയ്ക്കൊപ്പം ഇടപ്പള്ളി സബ് റജിസ്ട്രാർ ഓഫിസിൽ നിന്നുള്ള ബാലയുടെ വിഡിയോ ശ്രദ്ധേയമാകുന്നു. ഇന്നു സന്തോഷത്തിന്റെയും അനുഗ്രഹത്തിന്റെയും ദിവസമാണെന്നും കോകിലയെ അഭിനന്ദിക്കുന്നുവെന്നും വിഡിയോയുടെ അടിക്കുറിപ്പായി ബാല കുറിക്കുന്നു. ‘കൊച്ചിയിലെ ഫ്ലാറ്റ് കോകിലയ്ക്ക് എഴുതി കൊടുത്തോ?, 250 കോടിയുടെ സ്വത്ത് ഇനി കോകിലയ്ക്ക്’ എന്നൊക്കെയാണ് വിഡിയോയ്ക്കു വരുന്ന കമന്റുകൾ. ഇതിനിടെ ‘നിങ്ങൾ ഡിവോഴ്സ് ആയോ?’ എന്ന ചോദ്യവുമായി അരുൺ എന്നൊരാളെത്തി.‘അതെ, ഞാൻ നിങ്ങളെയാണ് ഡിവോഴ്സ് ചെയ്തത്, ഗെറ്റൗട്ട് അരുൺ’ എന്നായിരുന്നു ബാലയുടെ മറുപടി. ഈ വിഡിയോയുടെ വിശദീകരണത്തിനായി ഒരു മാസത്തിനുശേഷം താൻ മാധ്യമങ്ങളെ നേരിൽ കാണുമെന്നും ബാല പിന്നീട് വ്യക്തമാക്കി.റജിസ്ട്രാർ ഓഫിസിന്റെ അകത്തെ ക്യാബിനിൽ ഇരുന്ന് പേപ്പർവർക്കുകൾ തീർക്കുന്ന ബാലയെ വിഡിയോയില്‍ കാണാം. കോകില പുറത്തു കാത്തുനിൽക്കുന്നു. റജിസ്ട്രാർ ഓഫിസി നിന്നുള്ള ചെറിയ ദൃശ്യങ്ങൾ ചേർത്താണ് വിഡിയോ തയാറാക്കിയിട്ടുള്ളത്.
Source link