CINEMA
സ്കൂളിലേക്കു പോകാൻ തയാറെടുത്ത് നിത്യ ദാസിന്റെ മക്കൾ; ചിത്രങ്ങൾ

കളിയുടെയും വിശ്രമത്തിന്റെയും അവധിക്കാലത്തിന് വിട, 2 മാസത്തെ വേനലവധിക്കാലത്തിന് ശേഷം സ്കൂളുകൾ ഇന്ന് തുറക്കും. പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ വരവേൽക്കാനായി കുട്ടികൾ ഒരുങ്ങിക്കഴിഞ്ഞു. നടി നിത്യ ദാസിന്റെ വീട്ടിലും രണ്ടുപേരാണ് ഇന്ന് സ്കൂളിലേക്കു പോകാൻ തയാറെടുത്തിരിക്കുന്നത്.മക്കളായ നമനും നൈനയും സ്കൂളിലേക്കു പോകാൻ െറഡിയായി നിൽക്കുന്ന ചിത്രമാണ് നിത്യ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.പഞ്ചാബിയായ അരവിന്ദ് സിങ് ജംവാളാണ് നിത്യയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു ഇവരുടേതും. ഇന്ത്യൻ എയർലൈൻസിന്റെ ക്യാബിൻ ക്രൂ ആയിരുന്ന അരവിന്ദും നിത്യയും കോഴിക്കോട് നിന്ന് ചെന്നൈയിലേക്കുള്ള വിമാന യാത്രക്കിടെയാണ് കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും.
Source link