INDIALATEST NEWS
മേയിലെ ജിഎസ്ടി വരുമാനം 2.01 ലക്ഷം കോടി

ന്യൂഡൽഹി ∙ മേയ് മാസത്തെ ജിഎസ്ടി വരുമാനം 2.01 ലക്ഷം കോടി രൂപ. 2024 മേയ് മാസത്തെക്കാൾ 16.4% വർധന. കേന്ദ്രത്തിന് അർഹതപ്പെട്ട ജിഎസ്ടി (സിജിഎസ്ടി) 35,434 കോടി, സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി (എസ്ജിഎസ്ടി) 43,902 കോടി, ഒന്നിലേറെ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇടപാടുകൾക്കുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി) 1.09 ലക്ഷം കോടി, സെസ് 12,879 കോടി എന്നിങ്ങനെയാണു മേയിലെ വരുമാനം.ജിഎസ്ടി നിലവിൽവന്ന ശേഷം രാജ്യത്തെ ഏറ്റവുമുയർന്ന വരുമാനം കഴിഞ്ഞ ഏപ്രിലിലായിരുന്നു– 2.37 ലക്ഷം കോടി രൂപ.കേരളത്തിൽ 24% വർധന കേരളത്തിലെ ജിഎസ്ടി വരുമാനം 2024 മേയിൽ 2594 കോടി രൂപയായിരുന്നത് ഇത്തവണ 3210 കോടിയായി ഉയർന്നു; വളർച്ച 24%.
Source link