എൽ എൽ.ബി പ്രവേശന പരീക്ഷ ഉത്തരസൂചിക

തിരുവനന്തപുരം: ഇന്നലെ നടത്തിയ ത്രിവത്സര എൽ എൽ.ബി പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ഉത്തരസൂചിക സംബന്ധിച്ച പരാതികൾ 5 വരെ സമർപ്പിക്കാം.
ഉത്തര സൂചിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: മേയ് 31ന് നടത്തിയ എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക www.cee.kerala.gov.in ൽ. ഉത്തര സൂചിക സംബന്ധിച്ച പരാതികൾ വെബ്സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടലിലൂടെ 4ന് രാവിലെ 11 വരെ സമർപ്പിക്കാം. വിവരങ്ങൾക്ക് 0471-2525300, 2332120, 2338487
കെ റെറ ഇന്റേൺ തസ്തികയിൽ അപേക്ഷിക്കാം
തിരുവനന്തപുരം : അസാപ് കേരളയുടെ പ്ലേസ്മെന്റ് പോർട്ടലിലൂടെ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടിയിലേക്ക് (കെ റെറ) ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിലേക്ക് അഞ്ചുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://tinyurl.com/K-RERA-Graduate-Internസന്ദർശിക്കുക.
മൂന്നാം സെമസ്റ്റർ ക്ലാസുകൾ 2ന്
തിരുവനന്തപുരം: കേരള സർവകലാശാലയുടെ കീഴിലുള്ള നാലുവർഷ യു.ജി പ്രോഗ്രാം നടപ്പിലാക്കിയിട്ടുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും യു.ഐ.ടികളിലും 2024 അഡ്മിഷൻ വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ ക്ലാസുകൾ 2ന് ആരംഭിക്കും. 2025-26 അക്കാഡമിക്ക് വർഷത്തെ ഏകീകൃത അക്കാഡമിക കലണ്ടർ www.keralauniversity.ac.inൽ.
ആർ.ജി.സി.ബിയിൽ പിഎച്ച്.ഡി
തിരുവനന്തപുരം : രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ (ആർ.ജി.സി.ബി) ഓഗസ്റ്റിൽ ആരംഭിക്കുന്ന പിഎച്ച്.ഡി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ഡിസീസ് ബയോളജി, ബയോ ഇൻഫോർമാറ്റിക്സ്, പ്ലാന്റ് സയൻസ് എന്നിവയുടെ വിവിധ മേഖലകളിലെ പിഎച്ച്.ഡി പഠനത്തിനാണ് അപേക്ഷിക്കാൻ അവസരം. ഉയർന്ന പ്രായപരിധി 26 വയസ്. എസ് സി/എസ് ടി, ഭിന്നശേഷി വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന ജൂൺ 12. കൂടുതൽ വിവരങ്ങൾക്ക് https://rgcb.res.in/phdadmission2025-Aug/ .
വനിതാ കമ്മിഷൻ അദാലത്ത് തീയതികൾ
തിരുവനന്തപുരം : വനിതാ കമ്മിഷൻ ജൂണിൽ നടത്തുന്ന ജില്ലാതല അദാലത്ത് തീയതികൾ നിശ്ചയിച്ചു. 10, 11 തിരുവനന്തപുരം (പി.ഡബ്ല്യുഡി റെസ്റ്റ് ഹൗസ്, തൈക്കാട്), 12 കൊല്ലം (ആശ്രാമം ഗസ്റ്റ് ഹൗസ് ഹാൾ), 13 ആലപ്പുഴ (ഗവ. ഗസ്റ്റ് ഹൗസ് ഹാൾ), 16 വയനാട് (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ), 18 എറണാകുളം (ഗവ.ഗസ്റ്റ്ഹൗസ് ഹാൾ), 19 കാസർകോട് (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ), പത്തനംതിട്ട (മാമ്മൻ മത്തായി ഹാൾ, തിരുവല്ല), 21 പാലക്കാട് (ഗവ. ഗസ്റ്റ് ഹൗസ് ഹാൾ) കോഴിക്കോട് (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ), 23 ഇടുക്കി (വ്യാപാര ഭവൻ, കുമിളി), 24 കോട്ടയം (മുനിസിപ്പൽ ടൗൺ ഹാൾ, ചങ്ങനാശേരി), കണ്ണൂർ (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ), 26 തൃശൂർ (ടൗൺ ഹാൾ), 30 മലപ്പുറം (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ)
Source link