‘എല്ലാത്തിൽ നിന്നും എനിക്ക് പുറത്തുകടക്കാൻ കഴിയും’; പുതിയ പോസ്റ്റുമായി നടി മീര നന്ദൻ

മിനിസ്ക്രീനിലൂടെ എത്തി പിന്നീട് നായികയായി മാറി മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് മീര നന്ദൻ. 2008ൽ ദിലീപ് നായകനായി പുറത്തിറങ്ങിയ മുല്ല ആണ് മീരയുടെ ആദ്യ ചിത്രം. ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച ശേഷം സിനിമയോട് വിട പറഞ്ഞ മീര ദുബായിൽ അറിയപ്പടുന്ന റേഡിയോ ജോക്കി കൂടിയാണ്. ഇപ്പോൾ വീണ്ടും താരം സിനിമയിൽ തിരിച്ചുവരവ് നടത്തിയിരുന്നു.
കഴിഞ്ഞ വർഷമായിരുന്നു നടി വിവാഹിതയായത്. ലണ്ടനിൽ അക്കൗണ്ടന്റാണ് ശ്രീജുവാണ് ഭർത്താവ്. ഗുരുവായൂരിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
ഭർത്താവിനൊപ്പം ഗോവയിൽ നിന്നുള്ള ചിത്രങ്ങളാണ് നടി പങ്കുവച്ചത്. ‘ഒരു ബീച്ച്, സൂര്യൻ, പിന്നെ അവനും ഉണ്ടെങ്കിൽ എല്ലാത്തിൽ നിന്നും എനിക്ക് പുറത്തുകടക്കാൻ കഴിയും’ – എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾ പെട്ടെന്ന് തന്നെ വെെറലായി. നിരവധി ആരാധകരാണ് ലെെക്കും കമന്റുമായി രംഗത്തെത്തുന്നത്. ‘മീര ഇപ്പോൾ വളരെ ഹാപ്പിയാണ്’, ‘പെർഫക്ട് കപ്പിൾസ്’, ‘രണ്ടുപേരെയും കാണാൻ നല്ല ഭംഗിയുണ്ട്’, ‘ മനോഹരം’, ‘ ക്യൂട്ട് കപ്പിൾസ്’- ഇങ്ങനെ പോകുന്നു കമന്റുകൾ. ശ്രീജുവുമായി നിൽക്കുന്ന മൂന്ന് ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്.
Source link