KERALAM

സൗദിയിൽ പ്രവാസി മലയാളി വെടിയേറ്റ് മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ മലയാളി വെടിയേറ്റ് മരിച്ചു. കാസർകോട് കുമ്പളക്കോട് സ്വദേശി ബഷീർ (41) ആണ് മരിച്ചത്. അസീർ പ്രവിശ്യയിലെ ബിഷയിൽ നിന്ന് 35 കിലോ മീറ്റർ അകലെ റാനിയ ഖുറുമ റോഡിലാണ് ഇന്ന് രാവിലെ സംഭവം ഉണ്ടായത്. താമസസ്ഥലത്ത് വാഹനം ക്ലീൻ ചെയ്യുന്നതിനിടെ അജ്ഞാത സംഘം വെടിവയ്ക്കുകയായിരുന്നു.

വാഹനത്തിലെത്തിയാണ് സംഘം ബഷീറിനെ ആക്രമിച്ചത്. വെടിയൊച്ച കേട്ട് സഹതാമസക്കാർ വന്ന് നോക്കുമ്പോൾ വാഹനത്തിനുള്ളിൽ ബഷീർ രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിമദ്ധ്യേ മരിച്ചു. ആരാണ് വെടിവച്ചതെന്ന് വ്യക്തമല്ല. 13 വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന ബഷീർ, ഹൗസ് ഡ്രെെവർ വിസയിലാണ് അവിടയെത്തിയത്. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ബിഷയിലെ കിംഗ് അബ്ദുല്ല ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ തുടങ്ങി.


Source link

Related Articles

Back to top button