KERALAMLATEST NEWS

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിക്ക് നേരെ പീഡന ശ്രമം, വാളയാ‌ർ കേസിലെ പ്രതി അറസ്റ്റിൽ

പാലക്കാട്: ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.വാളയാർ കേസിൽ പ്രതിയായ24കാരൻ അരുൺ പ്രസാദാണ് സംഭവത്തിൽ പിടിയിലായത്. 2017 ൽ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ വാളയാർ കേസിലെ അഞ്ചാം പ്രതി കൂടിയാണ് അരുൺ.

അട്ടപ്പള്ളം, പാമ്പാംപള്ളം കല്ലങ്ങാട് സ്വദേശിയായ അരുൺ പ്രസാദിനെ വാളയാർ ഇൻസ്പെക്ടർ എൻ.എസ്. രാജീവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, ഭവനഭേദനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

വാളയാർ സംഭവം നടക്കുമ്പോൾ അരുൺ പ്രസാദിന് പ്രായപൂർത്തിയായിരുന്നില്ല. വാളയാർ കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഏറ്റവും ഒടുവിലാണ് അരുൺ പ്രസാദിനെ അറസ്റ്റു ചെയ്യുന്നത്. പ്രായപൂർത്തി ആകാത്തതിനാൽ ജുവനൈൽ കോടതിയിലായിരുന്നു കേസ്. ജുവനൈൽകോടതിയിൽ വിചാരണ നേരിടുകയായിരുന്ന അരുൺ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.


Source link

Related Articles

Back to top button