CINEMA

ആദ്യത്തെ ബന്ധം ഡിവോഴ്സായി, രണ്ടാം ഭർത്താവിന്റെ അകാലവിയോഗം: അഞ്ജു അരവിന്ദ് ഇപ്പോൾ ലിവ് ഇൻ റിലേഷനിൽ


നടി അഞ്ജു അരവിന്ദിനെ അറിയാത്ത മലയാളികളുണ്ടാകില്ല.  കണ്ണൂർ തലശ്ശേരിക്കാരിയായ അഞ്ചു അരവിന്ദ് ഒരു മികച്ച നർത്തകിയാണ്.  നൃത്തമാണ് അഞ്ജുവിനെ സിനിമയിലെത്തിച്ചത്. അക്ഷരം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു. ഇപ്പോൾ ബാംഗ്ലൂരിൽ എ3ഡി എന്ന നൃത്തവിദ്യാലയം നടത്തുന്ന താരം അധികമാരും അറിയാത്ത തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ഒരു തുറന്നു പറച്ചിൽ നടത്തിയിരിക്കുകയാണ്.2002–ൽ വിവാഹിതയായ അഞ്ജു അധികം താമസിയാതെ വിവാഹമോചനം നേടി. തുടർന്ന് 2006 ൽ പുനർവിവാഹം ചെയ്‌തെങ്കിലും ഭർത്താവ് അകാലത്തിൽ അന്തരിച്ചു. രണ്ടാം വിവാഹത്തിൽ താരത്തിന് അൻവിത എന്ന മകളുണ്ട്. ടീനേജ് കാലത്ത് സഞ്ജയ് എന്ന സഹപാഠിയുമായി ഇഷ്ടമുണ്ടായിരുന്നുവെന്നും പഠനം കഴിഞ്ഞ് പിരിഞ്ഞു പോയ അദ്ദേഹത്തെ പിന്നീട് ബന്ധപ്പെടാൻ കഴിഞ്ഞില്ല എന്നും അഞ്ജു പറയുന്നു.  അഞ്ചു വർഷങ്ങൾക്ക് മുൻപ് സഞ്ജയെ വീണ്ടും കണ്ടുമുട്ടിയ താരം തങ്ങളുടെ സൗഹൃദം വീണ്ടും പുതുക്കി ഇപ്പോൾ അദ്ദേഹവുമായി ലിവ് ഇൻ റിലേഷനിലാണ്.  തന്റെ പ്രണയകാലത്തെ 96 എന്ന സിനിമയോട് ഉപമിക്കുകയാണ് താരം.  ഒരു തമിഴ് യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്‌ തന്റെ വ്യക്തിജീവിതത്തെപ്പറ്റി തുറന്നു പറഞ്ഞുകൊണ്ട് അഞ്ജു അരവിന്ദ് എത്തിയത്. ആദ്യവിവാഹം വേർപെട്ടു, രണ്ടാമത്തെ ഭർത്താവിന്റെ അകാലവിയോഗം, ഇപ്പോൾ ലിവ് ഇൻ റിലേഷനിൽ 


Source link

Related Articles

Back to top button