മഴ; ട്രെയിനുകൾ വൈകി, യാത്രക്കാർ ദുരിതത്തിൽ

തിരുവനന്തപുരം: മഴയിലും കാറ്റിലും മരങ്ങൾ ട്രാക്കിൽ വീണുണ്ടായ ഗതാഗത തടസങ്ങളെ തുടർന്ന് ട്രെയിൻ ഗതാഗതം ഇന്നലെയും മന്ദഗതിയിലായി. ട്രെയിനുകൾ റദ്ദാക്കിയിട്ടില്ലെങ്കിലും വന്ദേഭാരത് ഉൾപ്പെടെ പല ട്രെയിനുകളും മണിക്കൂറുകൾ വൈകി സർവീസ് നടത്തുന്നതിനാൽ യാത്രക്കാർ ദുരിതത്തിലായി.
ഇന്നലെ രാവിലെ 6.25ന് പുറപ്പെടേണ്ട മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് ഒന്നര മണിക്കൂർ വൈകിയെന്നാണ് റെയിൽവേ അറിയിച്ചത്. 7.49നാണ് മംഗളൂരുവിൽ നിന്ന് ട്രെയിൻ പുറപ്പെട്ടത്. മൈസൂർ-തിരുവനന്തപുരം എക്സ്പ്രസ് 1 മണിക്കൂർ 45 മിനിറ്റ് വൈകി. കചെഗുഡ മുരുഡേശ്വർ എക്സ്പ്രസ് 50 മിനിറ്റ് വൈകുന്നു.
ബംഗളൂരു തിരുവനന്തപുരം സ്പെഷ്യൽ (06555) ട്രെയിൻ 1 മണിക്കൂർ 30 മിനിറ്റ് വൈകി. ഗോരക്പൂർ തിരുവനന്തപുരം രപ്തിസാഗർ എക്സ്പ്രസ് 4 മണിക്കൂർ 30 മിനിറ്റ് വൈകിയോടുന്നു. ഗുരുവായൂർ ചെന്നൈ എക്സ്പ്രസ് ഒരു മണിക്കൂർ വൈകിയുമാണ് സർവീസ് നടത്തുന്നത്.
Source link