INDIA

തീരുവയുദ്ധം: ആശങ്കയോടെ ഇന്ത്യൻ വ്യവസായലോകം


ന്യൂഡൽഹി ∙ സ്റ്റീലിനും അലുമിനിയത്തിനും യുഎസ് തീരുവ ഇരട്ടിയാക്കുമ്പോൾ ഇന്ത്യ എന്തു നിലപാട് സ്വീകരിക്കുമെന്ന് വ്യവസായ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു. കഴിഞ്ഞ മാർച്ചിൽ 25% തീരുവ ഏർപ്പെടുത്തിയ യുഎസ് നടപടിക്കെതിരെ ‘പകരം തീരുവ’ ചുമത്താനുള്ള ഒരുക്കത്തിലായിരുന്നു ഇന്ത്യ. തിരിച്ചടിയെന്ന നിലയിൽ ഇന്ത്യയിലേക്കു വരുന്ന തിരഞ്ഞെടുക്കപ്പെട്ട യുഎസ് ഉൽപന്നങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്തി തത്തുല്യമായ തുക ശേഖരിക്കാനായിരുന്നു നീക്കം. 30 ദിവസത്തിനകം പകരം തീരുവ നിലവിൽ വരുമെന്ന് മേയ് ആദ്യവാരം ഇന്ത്യ ലോക വ്യാപാരസംഘടനയെ അറിയിക്കുകയും ചെയ്തിരുന്നു. ഇനി ജൂൺ 4 മുതൽ യുഎസ് തീരുവ ഇരട്ടിയാകുമ്പോൾ (50%) ഇന്ത്യയും നിലപാടു കടുപ്പിക്കുമോയെന്നാണ് അറിയേണ്ടത്.തീരുവ ഇരട്ടിയാക്കാനുള്ള യുഎസ് നീക്കത്തിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് അസോസിയേഷൻസ് (എഫ്ഐഇഒ) ആശങ്ക രേഖപ്പെടുത്തി.  കേന്ദ്രസർക്കാർ വിഷയം യുഎസുമായി ചർച്ച ചെയ്യണമെന്നും എഫ്ഐഇഒ ആവശ്യപ്പെട്ടു.  


Source link

Related Articles

Back to top button