INDIALATEST NEWS

വിദ്വേഷ പ്രസംഗം:​ അബ്ബാസ് അൻസാരിക്ക് 2 വർഷം തടവ്


ലക്നൗ∙ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ എംഎൽഎ അബ്ബാസ് അൻസാരിക്കും സഹോദരൻ മൻസൂർ അൻസാരിക്കും തടവു ശിക്ഷ വിധിച്ച്  സ്പെഷൽ കോടതി. എംപിമാർക്കും എംഎൽഎമാർക്കുമെതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി അബ്ബാസ് അൻസാരിക്ക് 2 വർഷവും മൻസൂർ അൻസാരിക്ക് 6 മാസവുമാണ് ശിക്ഷ വിധിച്ചത്. സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി എംഎൽഎയായ അബ്ബാസ് അൻസാരിക്ക് എംഎൽഎ പദവി നഷ്ടമായേക്കും. 2022ൽ മൗ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് താൻ അധികാരത്തിൽ വന്നാൽ കണക്കുകൾ തീർക്കുമെന്നും പാഠം പഠിപ്പിക്കുമെന്നും അബ്ബാസ് അൻസാരി സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണി ഉയർത്തിയത്. 


Source link

Related Articles

Back to top button