നികുതിവിഹിതം: സംസ്ഥാനങ്ങൾക്കുള്ള അധികഗഡു നാളെ

ന്യൂഡൽഹി ∙ സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതത്തിന്റെ അധികഗഡു കേന്ദ്ര സർക്കാർ നാളെ നൽകും. 81,735 കോടി രൂപയാണ് എല്ലാ സംസ്ഥാനങ്ങൾക്കുമായി നൽകുന്നത്. സംസ്ഥാനം തിരിച്ചുള്ള കണക്കു പുറത്തുവിട്ടിട്ടില്ല. ജൂൺ 10ന് അനുവദിക്കാനിരിക്കുന്ന 81,735 കോടി രൂപയുടെ പതിവു ഗഡുവിനു പുറമേയാണ് നാളത്തെ അധിക ഗഡു. ജനുവരിയിൽ നികുതി വിഹിതത്തിന്റെ 2 ഗഡു കേന്ദ്രം ഒരുമിച്ചു വിതരണം ചെയ്തിരുന്നു. അന്നു കേരളത്തിന് 3330.83 കോടിയാണു ലഭിച്ചത്. ധനകാര്യ കമ്മിഷന്റെ നിർദേശമനുസരിച്ചാണു കേന്ദ്രം നികുതിവിഹിതം സംസ്ഥാനങ്ങളുമായി വീതം വയ്ക്കുന്നത്.ആദായനികുതി: ആദ്യദിനം 15,497 റിട്ടേണുകൾ2024–25 സാമ്പത്തികവർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള ആദ്യദിവസം 15,497 റിട്ടേണുകൾ ഫയൽ ചെയ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് റിട്ടേൺ ഫയൽ ചെയ്യാനുള്ള സൗകര്യം ആദായനികുതി വകുപ്പ് വെബ്സൈറ്റിൽ ഒരുക്കിയത്. 50 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള ശമ്പളക്കാർക്കും ചെറിയ ബിസിനസുകൾക്കും ബാധകമായ ഐടിആർ–1 (സഹജ്), 4 (സുഗം) എന്നിവയുടെ ഐടിആർ യൂട്ടിലിറ്റിയാണു ലഭ്യമാക്കിയത്. ഇവ ഉപയോഗിച്ചാണു റിട്ടേൺ ഫയൽ ചെയ്യേണ്ടത്. ആദായനികുതി നിയമത്തിലെ 112എ വകുപ്പുപ്രകാരം 1.25 ലക്ഷം രൂപ വരെയുള്ള ദീർഘകാല മൂലധന ലാഭം (ലോങ് ടേം ക്യാപ്പിറ്റൽ ഗെയിൻസ്) വെളിപ്പെടുത്താനും ഈ ഫോമിൽ അവസരമുണ്ട്. 2024–25ലെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി സെപ്റ്റംബർ 15 ആണ്.
Source link