25 കോടി തേനീച്ചകൾ രക്ഷപ്പെട്ടു; യുഎസ് സംസ്ഥാനത്ത് ജാഗ്രത

സിയാറ്റിൽ: തേനീച്ചക്കൂടുകൾ കയറ്റിയ കണ്ടെയ്നർ ലോറി മറിഞ്ഞ് 25 കോടി തേനീച്ചകൾ രക്ഷപ്പെട്ടു. അമേരിക്കയിലെ വാഷിംഗ്ടൺ സംസ്ഥാനത്താണു സംഭവം. തേനീച്ചയുടെ ആക്രമണം ഒഴിവാക്കാൻ പ്രദേശവാസികൾ കർശന ജാഗ്രത പുലർത്തണമെന്നു നിർദേശം നല്കിയിരിക്കുകയാണ്. 37,750 കിലോഗ്രാം തേനീച്ചക്കൂടുകൾ കയറ്റിയ ലോറി വെള്ളിയാഴ്ച കനേഡിയൻ അതിർത്തിക്കു സമീപമാണു മറിഞ്ഞത്. പരിചയസന്പന്നരായ തേനീച്ചക്കർഷകരുടെ സഹായത്തോടെ തേനീച്ചകളെ മുഴുവൻ തിരികെയെത്തിക്കാനുള്ള നീക്കം പോലീസ് ആരംഭിച്ചു. ശനിയാഴ്ച രാവിലെയോടെ ഭൂരിഭാഗം ഈച്ചകളും തിരികെയെത്തി എന്നാണ് അറിയിപ്പ്.
Source link