വെസ്റ്റ് ബാങ്കിൽ അറബ് മന്ത്രിമാരുടെ യോഗം നടത്താൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ

ടെൽ അവീവ്: വെസ്റ്റ് ബാങ്കിലെ റാമള്ളയിൽ പലസ്തീൻ അഥോറിറ്റി പ്രതിനിധികളും അറബ് മന്ത്രിമാരും പങ്കെടുക്കുന്ന യോഗം നടത്താൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. പലസ്തീൻ രാഷ്ട്ര രൂപവത്കരണം ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്ന യോഗം പ്രകോപനപരമാണെന്നും ഇസ്രേലിഭൂമിയിൽ തീവ്രവാദ രാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കത്തോടു സഹകരിക്കാനാവില്ലെന്നും അറിയിപ്പിൽ പറയുന്നു. ജോർദാൻ, ഈജിപ്ത്, സൗദി, ഖത്തർ, യുഎഇ രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാരാണു യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്. മന്ത്രിമാർക്ക് ജോർദാനിൽനിന്നു വെസ്റ്റ്ബാങ്കിലേക്കു പ്രവേശിക്കാൻ ഇസ്രേലി അനുമതി ആവശ്യമാണ്.
ഇതിനിടെ, പലസ്തീൻ രാഷ്ട്ര രൂപവത്കരണം ചർച്ച ചെയ്യാനായി ഫ്രാൻസിന്റെയും സൗദിയുടെയും നേതൃത്വത്തിൽ ന്യൂയോർക്കിൽ ജൂൺ 17 മുതൽ 20 വരെ ഉച്ചകോടി നിശ്ചയിച്ചിട്ടുണ്ട്.
Source link