KERALAMLATEST NEWS

‘ഒരു രക്ഷയുമില്ല, ഇതിനായി കാത്തിരിക്കുകയായിരുന്നു’;വധുവായി അണിഞ്ഞൊരുങ്ങി രേണു സുധി

സോഷ്യൽ മീഡിയയിലൂടെ വേറിട്ട ഫോട്ടോഷൂട്ടുകളും വീഡിയോകളും പങ്കുവയ്ക്കുന്ന താരമാണ് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ഇവരുടെ പോസ്റ്റുകൾക്ക് മിക്കപ്പോഴും വൻ വിമർശനങ്ങളാണ് ലഭിക്കുന്നത്. മോശം കമന്റുകൾക്ക് തക്ക മറുപടി നൽകാനും രേണു സുധി മറക്കാറില്ല. ഇപ്പോഴിതാ രേണുവിന്റെ പുതിയ ലുക്കിന് വിമർശനങ്ങളെക്കാൾ കൂടുതലായി അഭിനന്ദനങ്ങളാണ് ലഭിച്ചിരിക്കുന്നത്. വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ രേണുവിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഓറഞ്ചിൽ കരിനീല ബോർഡറുള്ള പട്ടുസാരിയാണ് രേണു ധരിച്ചിരിക്കുന്നത്. സാരിയുടെ ബോഡിയിൽ ഗോൾഡൻ ഡിസൈനുമുണ്ട്. സാരിക്ക് ഇണങ്ങുന്ന രീതിയിലുള്ള ഹെവി ആഭരണങ്ങളും രേണു അണിഞ്ഞിട്ടുണ്ട്. കൈകളിൽ ‍പച്ച കുപ്പിവളകൾ അണിഞ്ഞിട്ടുണ്ട്. വലിയ ജിമിക്കി കമ്മലാണ്. ഹെവി ബ്രൈഡൽ മേക്കപ്പാണ് രേണു ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്. ‘നല്ല സുന്ദരിയായിരിക്കുന്നു, ഈ ലുക്ക് വളരെ നന്നായിട്ടുണ്ട്, ഇനിയും നന്നായി ചെയ്യാൻ സാധിക്കും, ഇങ്ങനെ ഒരു ഫോട്ടോയ്ക്കായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു’ എന്ന തരത്തിലുളള കമന്റുകളാണ് രേണുവിന്റെ പുതിയ ചിത്രങ്ങൾക്ക് ലഭിച്ചത്.

ഇതിനിടയിൽ രേണു സുധി ഇംഗ്ലീഷ് സീരീസിൽ അഭിനയിക്കാൻ പോകുകയാണെന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. ജംഗിൾ സ്റ്റോറീസ് എന്നാണ് ഇംഗ്ലീഷ് സീരീസിന്റെ പേര്. ഇന്റർനാഷണൽ ലെവലിൽ പോകുന്ന സംഭവമാണെന്നുമാണ് രേണു അന്ന് പറഞ്ഞത്. തൻസീർ കൂത്തുപറമ്പ് സംവിധാനം ചെയ്യുന്ന വെബ് സീരീസിലും രേണു സുധി അഭിനയിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button