KERALAM

കേരളത്തില്‍ ഒറ്റയടിക്ക് വിരമിച്ചത് 12000 സര്‍ക്കാര്‍ ജീവനക്കാര്‍; സര്‍ക്കാര്‍ കണ്ടെത്തേണ്ടത് 6000 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരായ 9500പേര്‍ ഉള്‍പ്പെടെ 12000ത്തോളം പേര്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിച്ചു. കെ.എസ്.ഇ.ബി.യില്‍ നിന്ന് മാത്രം 1022പേരാണ് വിരമിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് 800 പേരും മറ്റ് പൊതുമേഖലാസ്ഥാപനങ്ങളില്‍ നിന്ന് 900പേരും വിരമിക്കുന്നുണ്ട്. ഇതുള്‍പ്പെടെയാണ് 12000പേരുടെ വിരമിക്കല്‍.

ഗ്രാറ്റുവിറ്റി, ലീവ് സറണ്ടര്‍,പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍,പി.എഫ്.,ടെര്‍മിനല്‍ സറണ്ടര്‍,ലൈഫ് ഇന്‍ഷ്വറന്‍സ് തുടങ്ങി വിവിധ ആനുകൂല്യങ്ങള്‍ നല്‍കേണ്ടിവരും.6000 കോടിയോളം രൂപ വിരമിക്കുന്നവര്‍ക്ക് വേണ്ടി ഓരോ വര്‍ഷവും വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ നിന്ന് ക്‌ളിയറന്‍സ് കിട്ടുന്ന മുറയ്ക്കാണ് ആനുകൂല്യങ്ങള്‍ നല്‍കേണ്ടിവരിക. അതിന് മാസങ്ങളെടുക്കും. അതിനാല്‍, ഒറ്റയടിക്ക് തുക കണ്ടെത്തേണ്ടിവരാറില്ല. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ കാലതാമസം വരുത്താറില്ല.

മേയ് മാസ വിരമിക്കല്‍

2024………………………10560

2023…………………….. 11800

2022……………………. 12400

15000- 22000: പ്രതിവര്‍ഷം വിരമിക്കുന്നവര്‍ (വിവിധ മാസങ്ങളിലായി)

ജൂണില്‍ 3000കോടി വായ്പയെടുക്കും

സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തില്‍ ശമ്പളവും പെന്‍ഷനും യഥാസമയം നല്‍കാനും ഇപ്പോള്‍ വിരമിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനും ജൂണ്‍ മൂന്നിന് 3000 കോടിരൂപ വായ്പയെടുക്കും. 2000 കോടി വീതം ഏപ്രില്‍ 29, മേയ് 20, മേയ് 27 എന്നീ തീയതികളില്‍ കടം എടുത്തിരുന്നു. ജൂണ്‍ 3 ന് എടുക്കുന്ന 3000 കോടിയുടെ കടംകൂടി ആകുമ്പോള്‍ ഈ സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് 9000 കോടിയില്‍എത്തും. ഈ ഡിസംബര്‍ വരെ 29529 കോടി കടം എടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.

പങ്കാളിത്ത പെന്‍ഷന്‍ വിഷയത്തില്‍ അടക്കം ഇടത് സര്‍ക്കാരിന്റെ നയസമീപനങ്ങളില്‍ ഇടത് അനുകൂല സര്‍വ്വീസ് സംഘടനാ നേതാക്കള്‍ക്ക് പോലും പരിഭവം ഏറെയാണ്. ജീവനക്കാരുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്കായി സംസ്ഥാന ഖജനാവിന് 6000 കോടി രൂപയോളം ചെലവുവരുമെന്നാണ് ധനവകുപ്പിന്റെ കണക്ക്. സാമ്പത്തിക ഞെരുക്കത്തിന്റെ സാഹചര്യം ഉണ്ടെങ്കിലും അക്കൗണ്ട്‌സ് ജനറല്‍ അനുവദിക്കുന്ന മുറക്ക് മാത്രമെ തുക നല്‍കേണ്ടതുള്ളു എന്നതിനാല്‍ വലിയ ബാധ്യതയാകില്ലെന്നാണ് വിലയിരുത്തല്‍.


Source link

Related Articles

Back to top button