HEALTH

കാൻസർ മാത്രമല്ല, ഗർഭം അലസാനും കാരണമാകും; പുകവലിയുടെ അപകടങ്ങൾ അറിയാതെ പോകരുത്!


എല്ലാവർഷവും മേയ് 31 ലോകപുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയില ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിലാണ് ദിനാചരണം. ആഗോളവ്യാപകമായി പുകയില ഉപയോഗം കുറയ്ക്കേണ്ടതിന്റെ മാർഗങ്ങളും ദിനാചരണം മുന്നോട്ടുവയ്ക്കുന്നു. പുകയില വിരുദ്ധ ലോകം നിർമിക്കാൻ വ്യക്തികളും സംഘടനകളും ഗവൺമെന്റും മുന്നോട്ടു വരാനുള്ള പ്രോത്സാഹനവും ഈ ദിനാചരണം നൽകുന്നു.കെട്ടിലും മട്ടിലും ആകർഷകമായ പുകയില ഉൽപന്നങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന അപകടങ്ങളെ വെളിച്ചത്തു കൊണ്ടുവരുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. വ്യവസായിക ലാഭത്തിനു വേണ്ടി കുട്ടികളെ ദുരുപയോഗം ചെയ്യുന്നു. നിലവിൽ പുകയില ഉപയോഗിക്കുന്നതുവരെ തുടർന്നും ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതോടൊപ്പം പുതുതലമുറയെയും ചതിക്കുഴിയിൽ വീഴിക്കാൻ ഉള്ള ശ്രമങ്ങളും പുകയില, നിക്കോട്ടിൻ വ്യവസായം ഓരോ ദിവസവും നടത്തുന്നതായും ഈ വ്യവസായത്തെ ഇല്ലാതാക്കണമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. പുകയിലവിരുദ്ധ ദിനത്തിന്റെ പ്രാധാന്യം ലോകത്ത് ഒഴിവാക്കാനാകാത്ത മരണങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് പുകയില ഉപയോഗം. വ്യക്തികളിൽ അവബോധം ഉണ്ടാക്കുക വഴി പുകയില ഉൽപന്നങ്ങളുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കാനും ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ അവരെ പ്രാപ്തരാക്കാനും ഈ ദിനാചരണത്തിലൂടെ കഴിയും. ആരോഗ്യസംഘടനകൾക്കും വക്താക്കൾക്കും പുകയില നിയന്ത്രണത്തിനായി ശക്തമായ നിയമങ്ങൾ നിർമിക്കാനുള്ള ഒരു ഇടം കൂടിയായി ഈ ദിനം മാറുന്നു. പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ പിന്തുണയും സഹായവും നൽകുന്നതിനും ഈ ദിനം ലക്ഷ്യംവയ്ക്കുന്നു. 


Source link

Related Articles

Back to top button