CINEMA
ബീച്ച് കോഡ് സെറ്റിൽ അതീവ ഗ്ലാമറസായി ഗൗരി കിഷൻ; ചിത്രങ്ങൾ വൈറൽ

96 എന്ന ജനപ്രിയ ചിത്രത്തിലൂടെ മലയാളികളുടെയടക്കം ഇഷ്ട താരമായി മാറിയ ഗൗരി കിഷന്റെ പുതിയ ചിത്രങ്ങൾ വൈറൽ ആകുന്നു. അതീവ ഗ്ലാമറസ് ലുക്കിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. തന്റെ സമൂഹമാധ്യമ അക്കൗണ്ടിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. മജെന്ത കളർ ബീച്ച് കോഡ് സെറ്റിൽ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് ഗൗരി കിഷൻ പങ്കുവെച്ചത്. മനോരഹരമായ നീലാകാശത്തിന് താഴെ, അലയടിക്കുന്ന തീരത്ത് ഇരിക്കുന്ന ഗൗരിയെ ചിത്രങ്ങളിൽ കാണാം. ‘ബീച്ച്, പ്ലീസ്!’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ.പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ചിത്രങ്ങൾ വൈറലായി. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്.
Source link