KERALAM

മോഹൻലാലിന്റെ തോളിലിരുന്ന് അഭിനയിച്ച കുട്ടിത്താരം; ഈ നടിയെ മനസിലായോ?

ബാലതാരങ്ങളായി സിനിമയിലെത്തിയ നടിമാരുടെ ട്രാൻസ്‌ഫർമേഷൻ വീഡിയോകളും ചിത്രങ്ങളുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ ഹിറ്റാകാറുണ്ട്. മുതിർന്ന നടീ-നടന്മാരുടെ മക്കളായി അഭിനയിച്ച കുട്ടിത്താരങ്ങളെ വളർന്ന് വലുതായി കാണുമ്പോൾ എത്രവേഗം കാലങ്ങൾ കടന്നുപോയെന്ന് പലരും അത്ഭുതപ്പെടും. ഇപ്പോഴിതാ മോഹൻലാലിന്റെ മകളായി അഭിനയിച്ച ഒരു ബാലതാരത്തിന്റെ ഇപ്പോഴത്തെ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകർ.

മലയാളത്തിലെ ആദ്യ നൂറ് കോടി ക്ളബ് ചിത്രമായ പുലിമുരുകനിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച ദുർഗ പ്രേംജിത്ത് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്. ചിത്രത്തിൽ ‘ചക്കി’ എന്ന കഥാപാത്രത്തെയാണ് ദുർഗ അവതരിപ്പിച്ചത്. മോഹൻലാലിനൊപ്പമുള്ള ചിത്രത്തിലെ രംഗവും ദുർഗ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇതുകൂടാതെ, മമ്മൂട്ടി, ടൊവിനോ എന്നിവർക്കൊപ്പമുള്ള ചിത്രവും ദുർഗ പങ്കുവച്ചിട്ടുണ്ട്.

2016 ഒക്ടോബർ ഏഴിനാണ് പുലിമുരുകൻ തിയേറ്ററുകളിൽ എത്തിയത്. വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനെ മലയാളി പ്രേക്ഷകർ ഇരുകൈയോടെയാണ് സ്വീകരിച്ചത്. ടോമിച്ചൻ മുളകുപാടം നിർമ്മിച്ച പുലിമുരുകന്റെ തിരക്കഥ തയ്യാറാക്കിയത് ഉദയ്കൃഷ്ണയാണ്. കമാലിനി മുഖർജിയുടെ മൈന എന്ന കഥാപാത്രവും ഏറെ ശ്രദ്ധ പിടിച്ചുപ്പ​റ്റിയിരുന്നു. തെന്നിന്ത്യൻ നടനായ ജഗപതി ബാബുവിന്റെ ‘ഡാഡി ഗിരിജ’ എന്ന കഥാപാത്രവും ഏറെ പ്രശംസകൾ ഏറ്റുവാങ്ങി.

25 കോടി മുതൽമുടക്കിൽ നിർമ്മിച്ച ചിത്രം ബോക്‌സോഫീസിൽ ഏകദേശം 152 കോടിയോളം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിയ​റ്റ്നാമിലായിരുന്നു പുലിമുരുകൻ ചിത്രീകരിച്ചത്. ചിത്രത്തിലെ ഓരോ ഗാനവും ഹി​റ്റുകളായിരുന്നു. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിർവ്വഹിച്ചത്. ആക്ഷൻ കൊറിയോഗ്രാഫറായ പീ​റ്റർ ഹെയ്നിന്റെ സാന്നിദ്ധ്യവും ശ്രദ്ധേമായിരുന്നു. ചിത്രത്തിൽ നമിത, സുരാജ് വെഞ്ഞാറമൂട്, ബാല, സുധീർ കരമന, വിനുമോഹൻ, സിദ്ദിഖ്, കിഷോർ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത്.


Source link

Related Articles

Back to top button