ട്രെന്റ് അലക്സാണ്ടർ അർനോൾഡ് റയൽ മാഡ്രിഡിൽ

ലണ്ടൻ: ലാ ലിഗയിലെ വന്പൻമാരായ റയൽ മാഡ്രിഡ് ലിവർപൂളിൽ നിന്ന് ഇംഗ്ലീഷ് പ്രതിരോധ താരം ട്രെന്റ് അലക്സാണ്ടർ അർനോൾഡിനെ സ്വന്തമാക്കി. അർനോൾഡിന്റെ കരാർ 2031 വരെയാണെന്ന് ക്ലബ് സ്ഥിരീകരിച്ചു. 2025 ജൂണ്‍ 1 മുതൽ 2031 ജൂണ്‍ 30 വരെയുള്ള അടുത്ത ആറ് സീസണുകളിലേക്ക് അർനോൾഡിനെ ഒപ്പം നിർത്താൻ റയൽ മാഡ്രിഡ് സിഎഫും ലിവർപൂൾ എഫ്സിയും ധാരണയിലെത്തിയതായി ക്ലബ് പ്രസ്താവനയിൽ അറിയിച്ചു. ജൂണ്‍ 14ന് ആരംഭിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിന് മുന്‍പ് അർനോൾഡ് ടീമിൽ ചേരും. 2016ൽ ക്ലബ്ബിൽ അരങ്ങേറ്റം കുറിച്ച 26കാരൻ റെഡ്സിനായി 351 മത്സരങ്ങൾ കളിച്ചു. 23 ഗോളും 92 അസിസ്റ്റുകളും പേരില്‍ കുറിച്ചു.
2019-2020ൽ പ്രീമിയർ ലീഗ് കിരീടത്തിനായുള്ള ലിവർപൂളിന്റെ ദീർഘകാല കാത്തിരിപ്പ് അവസാനിപ്പിക്കുന്നതിൽ താരം പ്രധാന പങ്ക് വഹിച്ചു. അതേ സീസണിൽ തന്നെ അദ്ദേഹം പിഎഫ്എ യംഗ് പ്ലെയർ ഓഫ് ദി ഇയർ അവാർഡും സ്വന്തമാക്കി.
Source link