INDIALATEST NEWS

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞിട്ടില്ല: മോദി


ന്യൂഡൽഹി ∙ ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യൻ നിർമിത ആയുധങ്ങളുടെ പ്രഹരശേഷിയും കൃത്യതയും ലോകത്തിനു കാണിച്ചു കൊടുക്കാൻ ഓപ്പറേഷൻ സിന്ദൂറിലൂടെ സാധിച്ചുവെന്നും മോദി പറഞ്ഞു. ഉത്തർപ്രദേശിലെ കാൻപുരിൽ 47,600 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി. രാവിലെ ബിഹാറിലായിരുന്ന പ്രധാനമന്ത്രി സംസ്ഥാനത്തു നടപ്പാക്കുന്ന 48,520 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും നാടിനു സമർപ്പിക്കുകയും ചെയ്തു. 29,930 കോടി രൂപ ചെലവുവരുന്ന ഔറംഗാബാദിലെ താപവൈദ്യുത പദ്ധതി, പട്ന വിമാനത്താവളത്തിലെ പുതിയ ടെർമിനൽ, റോഡ്– റെയിൽ വികസന പദ്ധതികൾ തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്തത്. ഇന്ന് മധ്യപ്രദേശ് സന്ദർശിക്കുന്ന പ്രധാനമന്ത്രി ഭോപ്പാലിൽ അഹല്യാഭായ് ഹോൾക്കറുടെ 300–ാം ജന്മവാർഷിക ആഘോഷത്തിൽ പങ്കെടുക്കും.


Source link

Related Articles

Back to top button