KERALAMLATEST NEWS

‘അമ്മയാണെ  സത്യം,  നിന്റെ  കാല്  തച്ച്  പൊട്ടിക്കും’, കെഎസ്‌യു പ്രവർത്തകന് എസ്‌എഫ്‌ഐ നേതാവിന്റെ ഭീഷണി

കണ്ണൂർ: കെഎസ്‌യു പ്രവർത്തകനായ എംബിബിഎസ് വിദ്യാർത്ഥിയുടെ കാല് തല്ലിയൊടിക്കുമെന്ന് എസ്‌എഫ്‌ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി ആരോപണം. പരിയാരം സർക്കാർ മെഡിക്കൽ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാലാംവർഷ വിദ്യാർത്ഥിയായ മുനീറിനെയാണ് എസ്‌എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായ ജോയൽ ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ തവണ യൂണിയൻ സെക്രട്ടറിയായി ജയിച്ചയാളാണ് മുനീർ. എസ്‌എഫ്‌ഐ നേതാവ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ കെഎസ്‌യു പുറത്തുവിട്ടു.

‘അമ്മയാണെ സത്യം, നിന്റെ കാല് തച്ച് പൊട്ടിക്കും’; എന്നാണ് എസ്‌എഫ്‌ഐ നേതാവ് ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്‌ച നാമനിർദേശപത്രിക സമർപ്പിക്കുന്നതിനിടെയായിരുന്നു ഭീഷണി. ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കെഎസ്‌യു അറിയിച്ചു. നാളെയാണ് പരിയാരം മെഡിക്കൽ കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നത്.


Source link

Related Articles

Back to top button