KERALAMLATEST NEWS

പേര് ഐസക് ന്യൂട്ടൻ, പക്ഷെ ശാസ്ത്രജ്ഞനല്ല; തൊഴിൽ സ്കൂട്ടറിൽ മദ്യം എത്തിക്കൽ, ഒടുവിൽ പൊലീസ് പിടിയിൽ

മലപ്പുറം: സ്കൂട്ടറിൽ മദ്യം എത്തിച്ച് വിൽപ്പന നടത്തുന്ന അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശിയായ ഐസക് ന്യൂട്ടനെയാണ് (30) തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. അന്യസംസ്ഥാന തൊഴിലാളിയായ ഇയാൾ കൊടിഞ്ഞി ചെറുപാറയിലും പരിസരപ്രദേശങ്ങളിലുമുള്ള മറ്റ് തൊഴിലാളികൾക്ക് മദ്യം എത്തിച്ചു കൊടുക്കാറുണ്ടെന്ന് പൊലീസ് അറിയിച്ചു. പോണ്ടിച്ചേരിയിൽ മാത്രം വിൽപന നടത്താനും ഉപയോഗിക്കാനും അനുവാദമുള്ള ഏഴ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് പൊലീസ് പിടിച്ചെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Source link

Related Articles

Back to top button