‘പ്രേമം’ പത്താം വാർഷികത്തിൽ ഒത്തുകൂടി ജോർജും വിമൽ സാറും ഗിരിരാജൻ കോഴിയും

പ്രേമത്തിന്റെ പത്താം വാർഷകത്തിൽ ഒത്തുകൂടി ജോർജും വിമൽ സാറും ശംഭുവും ഗിരിരാജൻ കോഴിയും മറ്റ് അണിയറ പ്രവർത്തകരും. പ്രേമം സിനിമയുടെ ഭാഗമായ സുഹൃത്തുക്കളുമൊത്തുള്ള ചിത്രം ഷറഫുദ്ദീനാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. ‘ലൂപിംഗ് പ്രേമം’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഷറഫുദ്ദീന്റെ പോസ്റ്റ്.ഷറഫുദ്ദീനൊപ്പം നിവിൻ പോളി, വിനയ് ഫോർട്ട്, ശബരീഷ് വർമ, ജോർജ് കോര, മജു മാത്യു എന്നിവരും സിനിമയിൽ പ്രവർത്തിച്ച മറ്റ് സുഹൃത്തുക്കളുമാണ് ചിത്രത്തിലുള്ളത്. ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. ‘ആലുവ ഗാങ്ങി’ന് ആശംസ അറിയിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിനടിയിൽ നിറയുന്നത്. ചിത്രത്തിൽ അൽഫോൺസ് പുത്രൻ ഇല്ലാത്തതിന്റെ പരിഭവവും ചില ആരാധകർ പങ്കുവെച്ചു.വളരെ നിശബ്ദമായെത്തി കേരളക്കരയെയാകെ ഇളക്കിമറിച്ച പ്രേമം എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിന്റെ പത്താം വാർഷികമായിരുന്നു കഴിഞ്ഞ ദിവസം. സംവിധായകൻ അൽഫോൺസ് പുത്രനടക്കം ചിത്രത്തിന്റെ പത്താം വാർഷികത്തിൽ സന്തോഷമറിയിച്ച് പോസ്റ്റ് ചെയ്തിരുന്നു.
Source link