പ്രിവ്യൂ ഷോയിൽ ഗംഭീര അഭിപ്രായങ്ങൾ നേടി ‘മൂൺ വാക്ക്’; ഇന്ന് മുതൽ തിയറ്ററുകളിൽ

മലയാള സിനിമക്ക് വീണ്ടും ഒരുകൂട്ടം നവാഗതരായ പ്രതിഭകളെ സമ്മാനിക്കുകയാണ് മൂൺ വാക്ക് എന്ന ചിത്രം. ഇന്നലെ കൊച്ചിയിൽ നടന്ന മൂൺവാക്കിന്റെ പ്രീമിയർ ഷോ കാണാനായി മലയാള സിനിമയിലെ പ്രഗത്ഭരാണ് എത്തിച്ചേർന്നത്. ചിത്രത്തിന്റെ പ്രിവ്യൂന് വലിയ പ്രശംസകളും നിലക്കാത്ത കൈയടികളുമാണ് ലഭിച്ചത്.”ചീള് പിള്ളേരുടെ ഞെരിപ്പ് പ്രകടനം.ഇനി ഞങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ്” എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി പ്രിവ്യൂ ഷോക്ക് ശേഷം പറഞ്ഞത്. “ഞങ്ങൾ മലർവാടിയിലൂടെ വന്ന് പ്രേക്ഷക സ്വീകാര്യത നേടിയ പോലെ മൂൺ വാക്ക് താരങ്ങളും അവരുടെ പ്രിയപ്പെട്ട താരമാകു”മെന്ന് ഭഗത് മാനുവൽ ഷോ കഴിഞ്ഞു പറഞ്ഞു. മേജർ രവി, ടിനു പാപ്പച്ചൻ, ജിസ് ജോയ്, മഞ്ജു പിള്ള, വിഷ്ണു ഉണ്ണി കൃഷ്ണൻ, സുധി കോപ്പ, രവീന്ദ്രൻ, അഭിമന്യു തിലകൻ, ഗിരീഷ് ഗംഗാധരൻ, ഭഗത് മാനുവൽ, വിപിൻ അറ്റ്ലി, നജീം കോയ, ആൽഫി പഞ്ഞിക്കാരൻ, നിഷാ സാരംഗ് തുടങ്ങി നിരവധി താരങ്ങൾ പ്രീവ്യൂ ഷോക്ക് ശേഷം യുവ താരനിരയെയും ചിത്രത്തെയും അഭിനന്ദിച്ചു.മൂൺ വാക്ക് ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്. മൂൺ വാക്കിന്റെ പ്രൊമോഷന്റെ ഭാഗമായി മൂൺവാക്കിലെ വേവ് സോങ് എന്ന ഗാനത്തിന്റെ റീൽ കോണ്ടെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളുണ്ടാകും. ഇതിന് പുറമെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ഗാന ചിത്രീകരണത്തിലേക്കും അവസരം ലഭിക്കും. മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾ മൂൺവാക്ക് സോഷ്യൽ മീഡിയ പേജുകളിൽ ലഭ്യമാണ്. മൂൺവാക്കിന്റെ ട്രെയ്ലറും ഗാനങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമാണ്.
Source link