CINEMA

‘നല്ല സംവിധായകർ ഇത് അംഗീകരിക്കും’: സന്ദീപ് റെഡ്ഡിക്കെതിരെ അജയ് ദേവ്ഗണും കജോളും


സന്ദീപ് റെഡ്ഡി വാങ്ക ചിത്രത്തിൽ നിന്ന് ദീപിക പദുക്കോണിനെ മാറ്റിയ സംഭവത്തിൽ ദീപികയെ പിന്തുണച്ച് ബോളിവുഡ് താരം അജയ് ദേവ്ഗൺ. നല്ല സംവിധായകരാണെങ്കിൽ 8 മണിക്കൂർ ജോലി സമയം എന്നത് അംഗീകരിക്കുമെന്ന് അജയ് ദേവ്ഗൺ പറഞ്ഞു. ദീപിക ജോലി സമയം അടക്കമുള്ള കാര്യങ്ങളിൽ ഡിമാന്റ് മുന്നോട്ടു വെച്ചതിന് പിന്നാലെയാണ് സ്പിരിറ്റ് എന്ന ചിത്രത്തിൽ നിന്ന് മാറ്റിയത് എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.കജോളിന്റെ പുതിയ ചിത്രമായ ‘മാ’യുടെ ട്രെയിലർ ലോഞ്ച് ചടങ്ങിലാണ് അജയ് ദേവ്ഗണും കജോളും ഈ വിഷയത്തിൽ പ്രതികരിച്ചത്. സിനിമയിൽ എട്ട് മണിക്കൂർ ജോലി എന്ന വർക്ക് ഷിഫ്റ്റിനോട് എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന്– ‘ഇത് എല്ലാവർക്കും മനസിലാകുന്ന കാര്യമാണ്. നല്ല സംവിധായകർക്ക് എട്ട് മണിക്കൂർ ജോലി എന്നതിൽ ഒരു പ്രശ്നവുമുണ്ടാവില്ല. കൈക്കുഞ്ഞുള്ള അമ്മമാർ മാത്രമല്ല, ഇപ്പോൾ മിക്ക ആളുകളും 8 മണിക്കൂർ ജോലി എന്ന രീതിയാണ് തുടരുന്നത്. ഇത് ഓരോരുത്തരെയും അപേക്ഷിച്ച് മാറും. സിനിമ മേഖലയിലുള്ള മിക്കവർക്കും ഇത് മനസ്സിലാകുമെന്നാണ് ഞാൻ കരുതുന്നത്.’ എന്നായിരുന്നു അജയ് ദേവ്ഗണിന്റെ മറുപടി. കുറഞ്ഞ ജോലി സമയം എന്ന ആശയത്തെ പിന്തുണയ്ക്കുന്നു എന്നായിരുന്നു കജോളിന്റെയും മറുപടി.പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന ചിത്രത്തിൽ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് ദീപിക പദുക്കോണിനെയായിരുന്നു. പിന്നീട് ദീപികയെ മാറ്റിയതായി സംവിധായകൻ അറിയിച്ചു. ഒരു ദിവസം ആറ് മണിക്കൂർ ഷൂട്ടിങ്, പ്രതിഫലത്തിനു പുറമെ സിനിമയുടെ ലാഭവിഹിതം തുടങ്ങിയ ഡിമാന്റുകൾ ദീപിക മുന്നോട്ട് വെച്ചെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞത്. തുടർന്ന് ദീപികയെ മാറ്റി തൃപ്തി ദിമ്രിയെ സിനിമയിൽ കാസ്റ്റ് ചെയ്യുകയായിരുന്നു.


Source link

Related Articles

Back to top button