INDIALATEST NEWS

വിരമിക്കൽ ദിവസം ജവാൻമാർക്ക് റാങ്ക് ഉയർത്തി നൽകാൻ ആഭ്യന്തര മന്ത്രാലയം


ന്യൂഡൽഹി ∙ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ അർധ സൈനിക വിഭാഗങ്ങളിലെയും അസം റൈഫിൾസിലെയും ഓഫിസർ കേഡറിൽ പെടാത്ത ജവാൻമാർ വിരമിക്കുന്ന ദിവസം ഒരു റാങ്ക് ഉയർത്തിനൽകും. കോൺസ്റ്റബിൾ റാങ്കിലുള്ളയാൾ ഹെഡ് കോൺസ്റ്റബിളായും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സബ് ഇൻസ്പെക്ടറായും സബ് ഇൻസ്പെക്ടർ, ഇൻസ്പെക്ടറായും റൈഫിൾമാൻ ഹവിൽദാറായും ഹവിൽദാർ വാറന്റ് ഓഫിസറായും ആകും ഇനി വിരമിക്കുക. എന്നാൽ പെൻഷനിൽ പ്രത്യേകിച്ച് ഉയർച്ചയോ മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളോ ഉണ്ടാകില്ല. മികച്ച സർവീസ് റെക്കോർഡ് വേണമെന്നു നിബന്ധനയുണ്ട്. വിരമിക്കലിനു മുൻപുള്ള 5 വർഷ കാലയളവിൽ ഗുരുതര ശിക്ഷകളൊന്നും ലഭിച്ചിരിക്കാനും പാടില്ല. 


Source link

Related Articles

Back to top button