KERALAM

അതിതീവ്ര മഴ വരുന്നു, തിരുവനന്തപുരം, കൊല്ലം ജില്ലയിലെ ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക, റെഡ് അലർട്ട്

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലടക്കം വരുംമണിക്കൂറുകളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

കൊച്ചിയിലും മഴ കനക്കുമെന്നാണ് സൂചന. കൊച്ചി സിറ്റിയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് മഴക്കെടുതിയും രൂക്ഷമാകുകയാണ്. തിരുവനന്തപുരം കാട്ടാക്കടയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന് മുകളിലേക്ക് മരം വീണ് കണ്ടക്‌ടറടക്കം നിരവധിപേർക്ക് പരിക്കേറ്റു. കടയ്‌ക്കാവൂരിലും കഴക്കൂട്ടത്തും റെയിൽവേ ലൈനിൽ മരംവീണു. പലട്രെയിനുകളും പിടിച്ചിട്ടു.

തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് വർക്കലയിലും, ഇന്റർസിറ്റി എക്‌സ്‌പ്രസ് മുരുക്കുമ്പുഴയിലും,

കന്യാകുമാരി-പുനലൂർ പാസഞ്ചർ കഴക്കൂട്ടത്തും,വഞ്ചിനാട് കഴക്കൂട്ടം ഔട്ടറിലും, തിരുവനന്തപുരം-കൊല്ലം പാസഞ്ചർ കൊച്ചുവേളിയിലും ഒരു മണിക്കൂറിൽ ഏറെയായി പിടിച്ചിട്ടതായാണ് വിവരം.


Source link

Related Articles

Back to top button