86 മുനിസിപ്പാലിറ്റികളിലും ആറ് കോർപറേഷനുകളിലും വാർഡുകൾ കൂടി, നിങ്ങൾ താമസിക്കുന്നത് മുൻപുള്ള വാർഡിലാണോ എന്നറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 86 മുനിസിപ്പാലിറ്റികളിലും ആറ് കോർപറേഷനുകളിലും നടന്ന വാർഡ് വിഭജനത്തിന്റെ അന്തിമ വിജ്ഞാപനം സർക്കാർ പുറത്തിറക്കിയിരിക്കുകയാണ്. ഇതോടെ പലയിടത്തും ജനങ്ങൾ മുൻപുള്ള വാർഡിൽ നിന്നും പുതിയ വാർഡിലേക്കോ തൊട്ടടുത്തുള്ള വാർഡിലേക്കോ എല്ലാം മാറി. 2011ലെ സെൻസസ് പ്രകാരമാണ് ഇപ്പോൾ വാർഡുകളുടെ എണ്ണം കൂടിയിരിക്കുന്നത്. ഡിലിമിറ്റേഷൻ കമ്മിഷൻ യോഗമാണ് പുതിയ വിഭജനം അംഗീകരിച്ചിരിക്കുന്നത്.
എന്നാൽ 2011 സെൻസസ് പ്രകാരം 2015ൽ പുനർവിഭജനം നടത്തിയ നിലവിലെ വാർഡുകളിൽ മാറ്റമില്ലാത്ത പാലക്കാട്ടെ ചെർപുളശേരി മുനിസിപ്പാലിറ്റി, തൃക്കടീരി പഞ്ചായത്ത് എന്നിവ ഡിലിമിറ്റേഷൻ നടപടിയിൽ നിന്നും ഒഴിവായി. മുനിസിപ്പാലിറ്റികളുടെയും കോർപ്പറേഷനുകളിലെയും വാർഡുകൾ പുനർനിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. മുനിസിപ്പാലിറ്റികളിൽ 26 മുതൽ 53 വരെ വാർഡുകളും കോർപറേഷനുകളിൽ 56 മുതൽ 101 വരെ വാർഡുകളും ഉണ്ടാകണമെന്നാണ് വിവരം.
941 ഗ്രാമ പഞ്ചായത്തുകളിൽ 17337 വാർഡുകളും, 87 മുനിസിപ്പാലിറ്റികളിൽ 3241 വാർഡുകളും ആറ് കോർപറേഷനുകളിൽ 421 വാർഡുകളുമാണ് ഡിലിമിറ്റേഷൻ പ്രക്രിയക്ക് ശേഷം ഉണ്ടാകുക. അതേസമയം വോട്ടർപട്ടിക പുതുക്കുന്നത് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പിന്നീട് പുതുതായി വിജ്ഞാപനം പുറപ്പെടുവിക്കും.
പുതിയ വാർഡുകൾ അറിയാം:
Source link