CINEMA

പ്രേമം കുറിപ്പുമായി നിവിൻ പോളി; ‘ഒരു വരവ് കൂടി വാ’യെന്ന് ആരാധകർ


‘പ്രേമം’ സിനിമയുടെ പത്താം വാർഷികത്തിൽ കുറിപ്പുമായി നിവിൻ പോളി. ലൊക്കേഷൻ ചിത്രങ്ങളും സിനിമയിലെ ചിത്രങ്ങളും ആരാധകർക്കായി പങ്കുവച്ചാണ് നിവിൻ പോളിയുടെ ഹൃദയസ്പർശിയായ കുറിപ്പ്. ‘അൽഫോൻസ് പുത്രൻ സൃഷ്ടിച്ച മാജിക് ഇതാ’ എന്ന ആമുഖത്തോടെയാണ് താരം പ്രേമത്തെക്കുറിച്ചുള്ള ഓർമച്ചിത്രങ്ങൾ പങ്കുവച്ചത്. പ്രേമത്തിലെ ജോർജിനെ സ്നേഹിച്ചവരോടുള്ള നന്ദി അറിയിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. നിവിൻ പോളിയുടെ വാക്കുകൾ: ‘‘ഇതാ, അൽഫോൻസ് പുത്രൻ സൃഷ്ടിച്ച മാജിക്… ഞങ്ങളൊരുമിച്ച് ഉണ്ടാക്കിയ ഓർമകൾ… പിന്നെ, എക്കാലത്തേക്കും പ്രേമം അവശേഷിപ്പിച്ച അടയാളങ്ങൾ! ഇനിയും ഒരുപാടു കാലം നമുക്ക് സ്നേഹവും സൗഹൃദവും സിനിമയുടെ സൗന്ദര്യവും ആഘോഷിക്കാം. ജോർജിനെ ആശ്ളേഷിച്ച എല്ലാവരോടും, അയാളെ ജീവിതത്തിന്റെ ഒരു ഭാഗമാക്കിയതിന് നന്ദി.’’നിവിൻ പോളിയുടെ കുറിപ്പും ചിത്രങ്ങളും ആരാധകർക്കിടയിൽ ചർച്ചയായി. നസ്ലിൻ, ആർഷ ബൈജു തുടങ്ങിയ താരങ്ങളും നിവിൻ പോളിയുടെ പോസ്റ്റിന് ഹൃദയ ഇമോജികൾ കമന്റായി രേഖപ്പെടുത്തി. പ്രേമം സിനിമയുടെ ഓർമകൾ പങ്കുവച്ചാണ് പലരും നിവിൻ പോളിയുടെ ചിത്രങ്ങൾക്ക് കമന്റ് ചെയ്തത്. 


Source link

Related Articles

Back to top button