CINEMA

തെലങ്കാനയിൽ മികച്ച നടിയായി നിവേദ തോമസ്: ബോഡി ഷെയ്മിങ് നടത്തിയവർക്ക് പുരസ്കാരം കൊണ്ട് മറുപടി


തെലങ്കാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം മലയാളി താരം നിവേദ തോമസിന്. ‘35 ചിന്ന കഥ കാതു’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. നന്ദ കിഷോറിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് ’35 ചിന്ന കഥ കാതു’. ചിത്രത്തില്‍ അഭിനയിക്കാൻ വേണ്ടി ശരീരഭാരം വർധിപ്പിച്ച നിവേദ തോമസ് പൊതുവേദിയിൽ എത്തിയപ്പോൾ ക്രൂരമായ ബോഡി ഷെയ്മിങ്ങിന് ഇരയായിരുന്നു.  വിമര്‍ശനങ്ങള്‍ക്കുള്ള മധുരതമായ മറുപടിയാണ് ഇപ്പോൾ പുരസ്കാരത്തിന്റെ രൂപത്തിൽ നിവേദ തോമസിനെ തേടി എത്തിയിരിക്കുന്നത്.  ഗദ്ദർ അവാർഡ് എന്ന പേരിൽ നൽകപ്പെടുന്ന തെലങ്കാന സംസ്ഥാന അവാർഡുകൾ 14 വർഷങ്ങൾക്കു ശേഷമാണ് പ്രഖ്യാപിക്കുന്നത്. ‘35 ചിന്ന കഥ കാതു’ എന്ന ചിത്രത്തിൽ രണ്ടു കുട്ടികളുടെ അമ്മയായ സരസ്വതി എന്ന കഥാപാത്രത്തെയാണ് നിവേദ അവതരിപ്പിച്ചത്. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി ഇമേജ് നോക്കാതെയാണ് നിവേദ തോമസ് തന്റെ ശരീരഭാരം വർധിപ്പിച്ചത്.  ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കായി എത്തിയ താരത്തിന്റെ രൂപമാറ്റം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി.   നിവേദ തോമസിനെ ബോഡി ഷെയിം ചെയ്യുന്ന തരത്തിലുള്ള കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വന്നത്. ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടാകും താരം തടി വച്ചതെന്നും ചിലർ കമന്റ് ചെയ്തു. പുതിയ സിനിമയ്ക്കു വേണ്ടിയാണ് താരം തടി വച്ചതെന്ന വിശദീകരണവുമായി ചിലർ രംഗത്തെത്തിയിരുന്നു. ഏതു രൂപത്തിലായാലും താരത്തിന്റെ പുഞ്ചിരിക്ക് യാതൊരു മാറ്റവുമില്ലെന്നും തടി വച്ചാലും ഇല്ലെങ്കിലും താരത്തിനോടുള്ള ഇഷ്ടത്തിന് ഒരു കുറവും വരില്ലെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.  


Source link

Related Articles

Back to top button