CINEMA

പദ്മരാജന്റെ 80–ാം ജന്മവാർഷികം; മോഹൻലാൽ മുഖ്യാതിഥിയാകും


തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ സാഹിത്യകാരനും ചലച്ചിത്രകാരനുമായിരുന്ന പി പദ്മരാജന്റെ എണ്‍പതാം ജന്മവാര്‍ഷികവും എയര്‍ ഇന്ത്യ എക്‌സ്പ്രസുമായി സഹകരിച്ച് പി.പദ്മരാജന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 2024ലെ ചലച്ചിത്ര/സാഹിത്യ അവാര്‍ഡുകളുടെ സമര്‍പ്പണവും മേയ് 30ന് വൈകിട്ട് അഞ്ചരയ്ക്ക് ടാഗോര്‍ തിയറ്ററില്‍ നടക്കും. നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായിരിക്കും. പദ്മരാജന്‍ ട്രസ്റ്റ് ചെയര്‍മാന്‍ വിജയകൃഷ്ണന്‍ അധ്യക്ഷനായിരിക്കും. ‘ഫെമിനിച്ചി ഫാത്തിമ’യിലൂടെ മികച്ച സംവിധായകനും, തിരക്കഥാകൃത്തിനുമുള്ള പുരസ്‌കാരങ്ങള്‍ നേടിയ ഫാസില്‍ മുഹമ്മദ് അവാര്‍ഡ് ഏറ്റുവാങ്ങും. മികച്ച നോവലിസ്റ്റിനുള്ള സാഹിത്യ പുരസ്‌കാരം ‘പട്ടുനൂല്‍പ്പുഴു’വിന്റെ രചയിതാവ് എസ്.ഹരീഷ് സ്വീകരിക്കും. മികച്ച ചെറുകഥാകൃത്തിനുള്ള പുരസ്കാരം ‘ഇടമലയിലെ യാക്കൂബി’ന്റെ രചയിതാവ് പി എസ് റഫീഖ് ഏറ്റുവാങ്ങും.മികച്ച നവാഗത സാഹിത്യകാരനുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ടെയ്ല്‍സ് ഓഫ് ഇന്ത്യ പുരസ്‌കാരം ‘വൈറസ്’ എന്ന നോവലെഴുതിയ ഐശ്വര്യ കമലയ്ക്കു സമ്മാനിക്കും. സിനിമാ ജൂറി അധ്യക്ഷന്‍ ടി.കെ.രാജീവ്കുമാര്‍, സാഹിത്യ വിഭാഗം ജൂറി അധ്യക്ഷന്‍ ഉണ്ണി.ആര്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഹെഡ് പി.ജി പ്രഗീഷ്, പ്രദീപ് പനങ്ങാട്, എ ചന്ദ്രശേഖര്‍, ജൂറിയംഗങ്ങളായിരുന്ന എസ് കുമാര്‍, ജി ആര്‍ ഇന്ദുഗോപന്‍ എന്നിവര്‍ പങ്കെടുക്കും.


Source link

Related Articles

Back to top button