CINEMA

‘ഡ്രീം ഗേൾ’ ഹേമമാലിനി കൊച്ചിയിൽ


ബോളിവുഡ് താരവും എംപിയുമായ ഹേമമാലിനി കൊച്ചിയിൽ. കെഎ‍ൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ ഡ്രീം ജേണിയുടെ 25 ാം വാർഷിക പരിപാടിയിൽ പങ്കെടുക്കാനാണ് താരമെത്തിയത്. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ഇന്ന് വൈകിട്ട് നടക്കുന്ന പരിപാടിയിൽ ഹേമമാലിനി എംപിയാണ് ഉദ്ഘാടക.ഇന്ത്യയിലെ മുൻനിര ധനകാര്യ സേവന സ്ഥാപനമായ കെഎൽഎം ആക്‌സിവ വിപുലമായ പരിപാടികളോടെയാണ് രജതജൂബിലി ആഘോഷിക്കുന്നത്. ഫിനാൻഷ്യൽ കോൺക്ലേവ്, ഫിനാൻഷ്യൽ ഫ്രീഡം ഡ്രൈവ്- റോഡ്ഷോ തുടങ്ങിയവ നേരത്തെ സംഘടിപ്പിച്ചിരുന്നു. വിജയകരമായി മാറിയ ഈ പരിപാടികൾ അടുത്ത ഘട്ടത്തിൽ ദേശീയ തലത്തിൽ നടപ്പിലാക്കും. രജതജൂബിലി വർഷത്തിൽ പ്രഖ്യാപിച്ച 25 സിഎസ്ആർ പദ്ധതികളിൽ 5 എണ്ണം നടപ്പിലാക്കി വരുന്നു.ഇന്നത്തെ ചടങ്ങിൽ റിസർവ് ബാങ്ക് മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഇൻഡിപെൻഡന്റ് ഡയറക്ടറുമായ എസ്.ഗണേഷ് കുമാർ കെഎൽഎം ആക്സിവ ഫിനാൻഷ്യൽ ലിറ്ററസി മിഷന്റെ ഉദ്ഘാടനം നിർവഹിക്കും. കെഎൽഎം കോഫി ടേബിൾ ബുക്ക് ഡോ. തോമസ് മാത്യു ഐഎഎസ് (റിട്ട) പ്രകാശനം ചെയ്യും. കെഎൽഎം ആക്‌സിവ ചെയർമാനും മുൻ ഇന്ത്യൻ അംബാസഡറുമായ ടി.പി.ശ്രീനിവാസൻ അധ്യക്ഷത വഹിക്കും. എക്സിക്യൂട്ടീവ് ഡയറക്ടർ ഷിബു തെക്കുംപുറം ആമുഖ പ്രഭാഷണം നടത്തും. ഡയറക്ടർമാരായ എം.പി.ജോസഫ് ഐഎഎസ് (റിട്ട.), പ്രഫ. കെ.എം.കുര്യാക്കോസ്, ബിജി ഷിബു, സിഇഒ മനോജ് രവി, വൈസ് പ്രസിഡന്റ് എറിൻ ലിസ്ബത്ത് ഷിബു എന്നിവർ പങ്കെടുക്കും.


Source link

Related Articles

Back to top button