9 വര്‍ഷത്തിലൊരിക്കല്‍ നേട്ടങ്ങളുടെ നെറുകയിലെത്തുന്നവർ; നല്ലകാലം പടികടന്നെത്തുക 20 വയസ്സിനു ശേഷം

ചന്ദ്രനാണ് തിങ്കളിന്റെ അധിപൻ. ഭൂമിയോട് ചേർന്ന് നിൽക്കുന്ന ഈ ഉപഗ്രഹത്തിന് ഭൂമിയിലെ ജീവജാലങ്ങളുടെ മാനസിക വ്യാപാരങ്ങളുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. തിങ്കളാഴ്ച ജനിച്ചവരുടെ സ്വഭാവത്തിലെ പ്രത്യേകതകൾ എന്തെന്ന് നോക്കാം. ദയയുള്ളവരും എളിമയുള്ളവരുമാണ്. ഏതു സാഹചര്യത്തോടും പൊരുത്തപ്പെടുന്നവരുമായിരിക്കും. അധികാരഭാവം ഇവരുടെ സ്വഭാവത്തിന്റെ ഭാഗമാണ്, എന്നിരുന്നാലും സംരക്ഷിക്കുന്ന സ്വഭാവം ഇവരുടെ പ്രത്യേകതയാണ്. അസാമാന്യ ഓർമശക്തിക്ക് ഉടമയാണ് ഇക്കൂട്ടർ. കുടുംബജീവിതത്തെ ഏറെ സ്നേഹിക്കുന്നവരാണിവർ, അമ്മയോടായിരിക്കും ഇവർക്ക് ഏറെ പ്രിയം. ഇവരുടെ ജീവിത കാഴ്ചപ്പാടുകളെ സ്വാധീനിക്കാൻ സ്ത്രീകൾക്ക് കഴിയും. മറ്റുള്ളവർ എന്തുപറഞ്ഞാലും സ്വന്തമായുള്ള അനുഭവത്തിൽ നിന്നെ ഇവർ തീരുമാനങ്ങൾ സ്വീകരിക്കാറുള്ളു. സ്വയം തിരിച്ചറിവ് ഇവരുടെ പ്രത്യേകതയാണ് .ഇവരുടെ ഭാഗ്യസംഖ്യ രണ്ടാണ്. ശിവ, ഗണപതി പൂജ തിങ്കളാഴ്ച ദിവസം ചെയ്യുന്നത് ഇവർക്ക് ഗുണകരമാണ്.തിങ്കളാഴ്ച ജനിച്ചവർ ജീവിതത്തില്‍ ഇരുപതു വയസ്സു കഴിഞ്ഞാൽ 9 വര്‍ഷത്തിലൊരിക്കല്‍ ഭാഗ്യത്തിനും വിജയത്തിനും നല്ലകാലത്തിനും സാക്ഷിയാകും. സാവധാനമേ ജീവിതത്തിന്റെ ഉന്നതിയിലെത്തുകയുള്ളൂ, അതിനിടെ ജീവിതത്തില്‍ ചില പ്രധാന സംഭവങ്ങള്‍ അരങ്ങേറും. ആദ്യം സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെട്ടാലും ചെയ്യുന്ന തൊഴിലിലും ഉദ്യോഗത്തിലും നല്ല ലാഭം കൈവരിക്കും. സുഖലോലുപരായ ഇത്തരക്കാര്‍ എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുന്നവരായിരിക്കും. വലുപ്പ ചെറുപ്പമില്ലാതെ ചുറ്റും നടക്കുന്ന നന്മ തിന്മകളെയും ന്യായത്തെയും പഠിച്ച് അത്തരത്തിൽ മാത്രമേ ഇക്കൂട്ടര്‍ സംസാരിക്കുകയുള്ളൂ. 2, 7, 11, 16, 20, 25, 29 എന്നീ തീയതികളാണ് ഇവർക്ക് ഭാഗ്യം നൽകുക.കൈകൾ കൊണ്ട് ചെയ്യുന്ന ജോലിയിൽ ഇവർ ശോഭിക്കും. കഠിനാധ്വാനികളായ ഇവരുടെ ആത്മാർത്ഥതയും സമർപ്പണവും ജീവിത വിജയത്തിന് കാരണമാകും. സ്വയം സംരംഭങ്ങളിലും ഇവർക്ക് തിളങ്ങാനാകും
Source link