CINEMA

തെലങ്കാന സംസ്ഥാന പുരസ്കാരം; മികച്ച നടി നിവേദ തോമസ്; ദുൽഖറിന് പ്രത്യേക ജൂറി പരാമർശം


തെലങ്കാന സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പുഷ്പ 2വിലൂടെ അല്ലു അർജുൻ ആണ് മികച്ച നടൻ. 35 ചിന്ന കഥ കാതു എന്ന ചിത്രത്തിലൂടെ നിവേദ തോമസ് മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. ലക്കി ഭാസ്കറിലെ അഭിനയത്തിന് ദുല്‍ഖർ സൽമാന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ‘കൽക്കി 2898 എഡി’യാണ് മികച്ച സിനിമ. നാഗ് അശ്വിൻ ആണ് മികച്ച സംവിധായകൻ. ഗദ്ദർ അവാർഡ് എന്ന പേരിൽ നൽകപ്പെടുന്ന തെലങ്കാന സംസ്ഥാന അവാർഡുകൾ 14 വർഷങ്ങൾക്കു ശേഷമാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നത്. ജൂറി ചെയർപേഴ്സനായ നടി ജയസുധയാണ് അവാർഡ് പ്രഖ്യാപിച്ചത്.  2024ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രങ്ങൾക്കായുള്ള പുരസ്‍കാരങ്ങളിൽ നാലെണ്ണമാണ് ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്ക്കർ സ്വന്തമാക്കിയത്. മികച്ച നടനുള്ള സ്പെഷൽ ജൂറി അവാർഡ് ദുൽഖർ നേടിയതിനൊപ്പം, മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റർ, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്‍കാരങ്ങളാണ് ലക്കി ഭാസ്കറിനെ തേടിയെത്തിയത്. 


Source link

Related Articles

Back to top button