CINEMA
കളോജിന്റെ ആദ്യ ഹൊറർ ചിത്രം; ശൈത്താൻ യൂണിവേഴ്സിൽ ‘മാ’ ട്രെയിലർ

ബോളിവുഡ് നടി കജോൾ പ്രധാന കഥാപാത്രമായെത്തുന്ന ‘മാ’ എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ എത്തി. അജയ് ദേവ്ഗൺ, ജ്യോതി സുബ്ബരായൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം വിശാൽ ഫ്യൂരിയയാണ് സംവിധാനം ചെയ്യുന്നത്. ട്രെയിലറിന് വൻ സ്വീകര്യതയാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.മകളുടെ സംരക്ഷണത്തിനായി അമാനുഷിക ശക്തികളോട് പോലും യുദ്ധം ചെയ്യാൻ തയാറായി നിൽക്കുന്ന അമ്മയുടെ റോളിലാണ് കജോൾ എത്തുന്നത്. ളദ്വേഗഭരിതമായ നിരവധി രംഗങ്ങൾ ട്രെയിലറിലുണ്ട്. ശാപമേറ്റ് കിടക്കുന്ന സ്ഥലത്ത് കാണാതാകുന്ന മകളെ രക്ഷിക്കാൻ അമ്മ നടത്തുന്ന പരിശ്രമങ്ങളും ഇതിനിടെയുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പശ്ചാത്തലം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. കജോളിന് പുറമേ റോണിത് ബോസ്റോയ്, ഇന്ദ്രനീൽ സെൻ ഗുപ്ത, ജിതിൻ ഗുലാത്തി എന്നവരും ചിത്രത്തിലുണ്ട്.
Source link