വീണ്ടും ലക്ഷ്യം കാണാതെ സ്റ്റാർഷിപ്പ്; വിക്ഷേപിച്ച് മിനിട്ടുകൾക്കുള്ളിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നുവീണു

ടെക്സസ്: ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് ലക്ഷ്യം കാണാതെ ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നുവീണു. ചരിത്രത്തിലെ ഏറ്റവും വലുതും കരുത്തുറ്റതും ഭാരമേറിയതും ഭാരം വഹിക്കുന്നതുമായ സ്റ്റാർഷിപ്പ് മെഗാ റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം ഇന്ന് പുലർച്ചെയാണ് നടന്നത്. എന്നാൽ ഏകദേശം 30 മിനിട്ടിന് ശേഷം റോക്കറ്റിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ലക്ഷ്യത്തിലെത്തുന്നതിന് മുൻപ് സ്റ്റാർഷിപ്പ് തകർന്നെന്ന് സ്‌പേസ് എക്‌സ് അറിയിച്ചു.
സൗത്ത് ടെക്സസിലെ ബോക്കാചിക്കയിലുള്ള സ്റ്റാർബേസിൽ നിന്നാണ് വിക്ഷേപിച്ചത്. സ്റ്റാർഷിപ്പിന്റെ ഏഴ്,എട്ട് വിക്ഷേപണ പരീക്ഷണങ്ങളും പരാജയമായിരുന്നു. അതിനാൽ റോക്കറ്റിൽ ഏറെ മാറ്റങ്ങൾ വരുത്തിയാണ് 9-ാം പരീക്ഷണത്തിന് തയാറെടുത്തത്. റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ എവിടെയാണ് തകർന്നുവീണതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Starship Flight 9: Ship 35 has lost attitude control. pic.twitter.com/GLEg2cQx12
— NSF – NASASpaceflight.com (@NASASpaceflight) May 28, 2025