KERALAM
നാല് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് മാറ്റം

ന്യൂഡൽഹി: മദ്രാസ്, തെലങ്കാന, ത്രിപുര, രാജസ്ഥാൻ ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു.
നിലവിൽ രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസായ മനീന്ദ്ര മോഹൻ ശ്രീവാസ്തവയെ മദ്രാസ് ഹൈക്കോടതിയിലേക്കും ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അപരേഷ് കുമാർ സിംഗിനെ തെലങ്കാന ഹൈക്കോടതിയിലേക്കും ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം.എസ്. രാമചന്ദ്ര റാവുവിനെ തെലങ്കാന ഹൈക്കോടതിയിലേക്കും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.ആർ. ശ്രീറാമിനെ രാജസ്ഥാൻ ഹൈക്കോടതിയിലേക്കും മാറ്റാനാണ് ശുപാർശ.
Source link