8 വയസുകാരൻ ലിഫ്റ്റിൽ കുടുങ്ങി; അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു

ഭോപ്പാൽ: കനത്ത മഴയെയും കാറ്റിനെയും തുടർന്ന് വൈദ്യുതി നിലച്ചതോടെ എട്ട് വയസുകാരൻ ലിഫ്റ്റിൽ കുടുങ്ങി.
കുട്ടിയുടെ കരച്ചിൽ കേട്ട അച്ഛൻ പരിഭ്രാന്തനാകുകയും കുഴഞ്ഞുവീണ് മരിക്കുകയും ചെയ്തു. മദ്ധ്യപ്രദേശിലെ ഭോപ്പാലിലുള്ള ഫ്ലാറ്രിലാണ് സംഭവം. താമസക്കാരനായ റിഷിരാജാണ് (51) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് പ്രദേശത്ത് ശക്തമായ കാറ്റും മഴയുമുണ്ടായി. ഇതിനിടെയാണ് റിഷിരാജിന്റെ മകനായ എട്ട് വയസുകാരൻ ദേവാൻഷ് അപ്പാർട്ട്‌മെന്റിലെ ലി്ര്രഫിൽ കയറിയത്. ലിഫ്റ്റ് നീങ്ങിത്തുടങ്ങിയതും വൈദ്യുതി നിലച്ചു. ഇരുട്ടിൽ അകത്തു കുടുങ്ങിപ്പോയ കുട്ടി അകത്തു നിന്ന് ഉറക്കെ നിലവിളിക്കാൻ തുടങ്ങി. പുറത്തുനിൽക്കുകയായിരുന്ന റിഷിരാജ് കുട്ടിയുടെ കരച്ചിൽ കേട്ട് പരിഭ്രാന്തനായി ജനററേറ്റർ ഓൺ ചെയ്യാൻ വേണ്ടി ഓടി. മൂന്ന് മിനിറ്റിനുള്ളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കപ്പെടുകയും ലിഫ്റ്റ് നീങ്ങുകയും ചെയ്തു. കുട്ടി സുരക്ഷിതനായി പുറത്തിറങ്ങി. എന്നാൽ തൊട്ടുപിന്നാലെ റിഷിരാജ് കുഴഞ്ഞുവീണു. ഓടിക്കൂടിയ മറ്റ് താമസക്കാർ അടിയന്തിര പ്രഥമ ശുശ്രൂഷ നൽകി. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. ഒരു മാസം മുമ്പാണ് റിഷിരാജിന്റെ പിതാവ് ഹൃദയാഘാതത്താൽ മരണപ്പെട്ടത്. അന്വേഷണം ആരംഭിച്ചു.
Source link