INDIA

‘സവർക്കറെ തൊട്ടാൽ രാഹുലിന്റെ മുഖത്ത് കരിവാരിത്തേക്കും’: പാർട്ടിയുടെ നിലപാടല്ലെന്ന് ശിവസേനാ ഉദ്ധവ് വിഭാഗം


മുംബൈ∙ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വി.ഡി.സവർക്കർക്കെതിരെയുള്ള അപകീർത്തി പരാമർശങ്ങൾ ആവർത്തിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ മുഖത്ത് കരിവാരിത്തേക്കുമെന്നു ശിവസേനാ (ഉദ്ധവ്) പുണെ യൂണിറ്റ് ഉപാധ്യക്ഷൻ ബാലാ ദരാദെ മുന്നറിയിപ്പു നൽകി. കോൺഗ്രസ്, എൻസിപി (ശരദ്), ശിവസേനാ (ഉദ്ധവ്) പാർട്ടികളുടെ സഖ്യമായ മഹാവികാസ് അഘാഡിയെ തന്റെ പരാമർശം എങ്ങനെ ബാധിക്കുമെന്നു കണക്കാക്കുന്നില്ലെന്നും സവർക്കർക്കെതിരെയുള്ള ഒരു നീക്കവും സഹിക്കാനാകില്ലെന്നും ദരാദെ പറഞ്ഞു.എംപിസിസി അധ്യക്ഷൻ ഹർഷ്‌വർധൻ സപ്കൽ അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ഉദ്ധവ് വിഭാഗം നേതാവിന്റെ പ്രതികരണത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സവർക്കറെ രാഹുൽ ഗാന്ധി അപകീർത്തിപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞതെല്ലാം ചരിത്രപരമായ പിന്തുണയുള്ള കാര്യങ്ങളാണെന്നും സപ്കൽ പറഞ്ഞു. അതേസമയം, വ്യക്തിപരമായ അഭിപ്രായമാണു ദരാദെ പ്രകടിപ്പിച്ചതെന്നും പാർട്ടിയുടെ നിലപാടല്ലെന്നും ശിവസേനാ (ഉദ്ധവ്) വക്താവ് സുഷമ അന്ധാരെ വ്യക്തമാക്കി.സവർക്കറുടെ ബാരിസ്റ്റർ ഡിഗ്രിക്കായി ചർച്ച ബ്രിട്ടിഷ് ഭരണകൂടത്തിനെതിരെ പ്രവർത്തിച്ചതിന്റെ പേരിൽ തടഞ്ഞുവയ്ക്കപ്പെട്ട വി.ഡി.സവർക്കറുടെ ബാരിസ്റ്റർ ഡിഗ്രി നേടിയെടുക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും അതിനായി അവിടത്തെ സർക്കാരുമായി ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. മുംബൈ യൂണിവേഴ്സിറ്റിക്കു കീഴിൽ സവർക്കറുടെ പേരിൽ ആരംഭിച്ച പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


Source link

Related Articles

Back to top button