KERALAMLATEST NEWS

കുടുംബത്തെ ആക്രമിച്ച മൂന്ന് പേർ അറസ്റ്റിൽ

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോയ കൊടുങ്ങല്ലൂർ സ്വദേശികളെ ആക്രമിച്ച മൂന്ന് പേർ നെടുമ്പാശേരി പൊലീസിന്റെ പിടിയിലായി. ചെങ്ങമനാട് സ്വദേശികളായ നന്ദകുമാർ (26), കണ്ണൻ (25), നാദിർഷാ (26) എന്നിവരെയാണ് സി.ഐ സാബുജിയുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ പുലർച്ചെ 12.30ഓടെ അത്താണി കവലയിലായിരുന്നു സംഭവം. കൊടുങ്ങല്ലൂരിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോയ കുടുംബം ചായ കുടിക്കുന്നതിനായി കാർ നിറുത്തി പുറത്തിറങ്ങിപ്പോഴാണ് സംഭവം. ഈ സമയം അവിടെയുണ്ടായിരുന്ന പ്രതികളുമായി തർക്കമുണ്ടായി. തുടർന്നാണ് മദ്യലഹരിയിലായിരുന്ന പ്രതികൾ ഇവരെ മർദ്ദിച്ചത്.


Source link

Related Articles

Back to top button