ട്രക്ക് ഡ്രൈവറുടെ കൊലപാതകം: ദക്ഷിണ കന്നഡയിൽ സംഘർഷം കനക്കുന്നു

മംഗളുരു: ട്രക്ക് ഡ്രൈവർ കൊല്ലപ്പെട്ടതിനെത്തുടർന്ന് കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ സംഘർഷം കനക്കുന്നു. വാഹനത്തിൽ മണൽ ഇറക്കാൻ പോയ അബ്ദുൾ റഹീമിനെ (35) യാണ് ചൊവ്വാഴ്ച രാത്രി അജ്ഞാത സംഘം കുത്തിക്കൊന്നത്. വാളുകൊണ്ടു പരിക്കേറ്റ മറ്റൊരാൾ ആശുപത്രിയിൽ ചികിൽസയിലാണ്. ഹിന്ദു സംഘടനാ പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് ചിലർ പകരം വീട്ടിയതാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം ആരംഭിച്ചതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രദേശത്ത് മുസ്ലിം വിശ്വാസികളെ ഭീഷണിപ്പെടുത്തിയവർക്കെതിരേ 45 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അറസ്റ്റുകൾ കുറവാണ്. റഹീമിന്റെ കൊലയാളികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അൻവർ സാദത്ത് ആവശ്യപ്പെട്ടു.
Source link