INDIA
മുൻ കേന്ദ്രമന്ത്രി സുഖ്ദേവ് സിംഗ് ദിൻഡ്സ അന്തരിച്ചു

ചണ്ഡിഗഡ്: മുൻ കേന്ദ്രമന്ത്രിയും അകാലിദൾ നേതാവുമായ സുഖ്ദേവ് സിംഗ് ദിൻഡ്സ (89) അന്തരിച്ചു. വാർധക്യസഹജമായ അസഖങ്ങളെത്തുടർന്ന് മൊഹാലിയിലെ ആശുപത്രിയിൽ ചൊവ്വാഴ്ച മുതൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരമാണ് അന്ത്യം.
എ.ബി. വാജ്പേയി സർക്കാരിൽ കായിക, രാസവള മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു. ശിരോമണി അകാലിദൾ ടിക്കറ്റിൽ സംഗ്രൂരിൽനിന്നാണ് ലോക്സഭയിലെത്തിയത്.
Source link