INDIA
കശ്മീരിനെതിരെ പ്രചാരണം: കേന്ദ്രം അന്വേഷിക്കണമെന്ന് ഒമർ അബ്ദുല്ല

ശ്രീനഗർ ∙ പഹൽഗാം ഭീകരാക്രമണത്തിനുശേഷം കശ്മീർ ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തു സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അന്വേഷിക്കണമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ‘കശ്മീർ ഒറ്റക്കെട്ടായാണു പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചത്. ആരുടെയും ആഹ്വാനമില്ലാതെയാണു ജനങ്ങൾ ഭീകരതയ്ക്കെതിരെ പ്രതികരിച്ചത്. എന്നിട്ടുമെന്തിനാണ് കശ്മീരികളെ കുറ്റക്കാരായി കാണുന്നത്?’– മുഖ്യമന്ത്രി ചോദിച്ചു. കശ്മീരിനെതിരായ പ്രചാരണം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Source link